മേലുകാവ് പഞ്ചായത്തിലെ ഞായറാഴ്ച തീപിടുത്തം ഉണ്ടായ പ്രദേശങ്ങൾ സ്ഥലം എംഎൽഎ മാണി സി കാപ്പന്റെ നിർദ്ദേശപ്രകാരം അധികൃതർ സന്ദർശിച്ചു.
പേഴ്സണൽ അസിസ്റ്റൻസ് ടിവി ജോർജ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ, പഞ്ചായത്ത് അംഗങ്ങളായ അനുരാഗ്, ബെൻസി ടോമി, മറിയാമ്മ ഫെർണാണ്ടസ്, വില്ലേജ് ഓഫീസർ ഷൈനി എന്നിവരാണ് സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തിയത്.
തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച ജസ്റ്റിൻ ഐക്കരകുന്നേൽ, ജിജോ പുല്ലാംകുളം എന്നിവരുടെ സ്ഥലം സംഘം സന്ദർശിച്ചു.