Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ 3.75 കോടിയുടെ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കും: മാണി സി കാപ്പൻ



പാലാ ജനറൽ ആശുപത്രിയിൽ അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി 3.75 കോടി രൂപ വിനിയോഗിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഡിജിറ്റൽ എക്സ്റേ മെഷ്യൻ, അൾട്രാസൗണ്ട് സ്കാനിംഗ് മെഷ്യൻ, ദന്തൽ എക്സ്റേ മെഷ്യൻ, ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ഉപകരണങ്ങൾ മുതലായവയാണ് വാങ്ങിക്കുന്നത്. 



ഇതോടെ പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2014ൽ അനുവദിക്കപ്പെട്ട 3.75 കോടിയോളം രൂപ വിനിയോഗിപ്പെടാതെ കിടക്കുകയായിരുന്നു. 


ഒൻപത് വർഷക്കാലത്തിലേറെയായി ഉപയോഗിക്കപ്പെടാത്ത കിടന്നിരുന്നതിനാൽ തുക റദ്ദാക്കപ്പെടുന്ന അവസ്ഥയിലുമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ മാണി സി കാപ്പൻ ആരോഗ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് അധികൃതർ തുടങ്ങിയവരുമായി ചർച്ചകളും തുടർ നടപടികളും തിരുവനന്തപുരത്തും പാലായിലും നടത്തി. ഇങ്ങനെ എം എൽ എ നിരന്തരം നടത്തിയ പ്രവർത്തനങ്ങളെത്തുടർന്ന് ജനറൽ ആശുപത്രിയിൽ അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ ഉപയോഗിക്കപ്പെടാതെ കിടന്ന തുക വിനിയോഗിക്കാൻ തീരുമാനമാകുകയായിരുന്നു. 



കാലതാമസം ഇല്ലാതെ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾക്കു തുടക്കം കുറിച്ചതായും മാണി സി കാപ്പൻ അറിയിച്ചു.




Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു