കോട്ടയം: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കേരള കോൺ (എം) സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വിജയം. കടുത്ത വേനലിലും രണ്ടില വിരിയിച്ചതിൻ്റെ ആഹ്ലാദ തിമിർപ്പിലാണ് പാർട്ടി പ്രവർത്തകർ.
വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളം വാർഡിൽ കേ .കോൺ (എം)-ലെ അനുപ്രിയ സോമൻ വിജയിച്ചു. ആകെ പോൾ ചെയ്ത 486 വോട്ടിൽ 3O6 വോട്ട് അനുപ്രിയ സോമന് ലഭിച്ചു. യു.ഡി.എഫ് സ്വതന്ത്രൻ പി.എ.രാജന് 180 വോട്ടും ലഭിച്ചു.
ഇവിടെ ആകെയുള്ള 13 സീറ്ററിൽ യു.ഡി.എഫിന് ഒരംഗം മാത്രമെ നിലവിലുള്ളൂ. വിജയിച്ച അനുപ്രിയ സോമന് എൽ.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം,എൽ ഡി എഫ് കൺവിനർ പി ജെ വർഗീസ്,സി കെ രാജേഷ്, എസ് ശിവാദസപിള്ള, ജോയ് മൂപ്രപ്പള്ളി, ബ്ലോക്ക് മെമ്പർ രാജു ജോൺ ചിറ്റേത്ത്, ബേബിച്ചൻ കണ്ടാനമറ്റം, അനൂപ് പെരുംകുറ്റി, മെമ്പർ ജിനി സിജു, ജയ്മോൻ പരക്കാട്ട്, സതീഷ് മാടപ്പള്ളിൽ, മെമ്പർ ജോമോൻ ജോണി, ലൂക്കച്ചൻ നാരമംഗലം, ബെന്നി തെരുവത്ത് എന്നിവർ നേതൃത്വം നൽകി.











