Hot Posts

6/recent/ticker-posts

വില വർദ്ധനവിലൂടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പാവപ്പെട്ടവരെ വേട്ടയാടുന്നു: സജി മഞ്ഞക്കടമ്പിൽ



കോട്ടയം: കേന്ദ്രസർക്കാർ അടിക്കടി പാചകവാതകത്തിനും , പെട്രോളിയം ഉൽപ്പന്നങ്ങൾക്കും വില വർദ്ധനവ് ഏർപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.


കേന്ദ്രത്തെ കുറ്റം പറഞ്ഞുകൊണ്ട് സംസ്ഥാന ഗവൺമെൻറ് ബഡ്ജറ്റിലൂടെ സെസ് വർദ്ധിപ്പിച്ചുകൊണ്ട് പെട്രോളിനും, വെള്ളത്തിനും, വൈദ്യുതിക്കും ചാർജ് വർധിപ്പിച്ചു കൊണ്ട് സാധരണക്കാരുടെ ദുരിതം മറന്നു കൊണ്ട് ധൂർത്ത് നടത്തി വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണെന്നും സജി കുറ്റപ്പെടുത്തി.


പാചക വാതകത്തിന്റെ വിലവർധനവു മൂലം പ്രതിസന്ധിയിലായ കോട്ടയം ഗാന്ധിനഗർ കുടുംബശ്രീ ജനകീയ ഹോട്ടലിന് യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ  ഗ്യാസ് വിലവർധനവിനെ അതിജീവിക്കാൻ വിറക് എത്തിച്ചു നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.





പാചകവാതകത്തിന്റെ വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്ര ഗവൺമെൻറ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ചു.പാർട്ടി ഉന്നത അധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ് മുഖ്യ പ്രസംഗം നടത്തി.


പാർട്ടി ജനറൽ സെക്രട്ടറിമാരായ പ്രസാദ് ഉരുളികുന്നം ,ജോയ് ചെട്ടിശ്ശേരി , സാബു പീടികക്കൽ ,ജോയി സി കാപ്പൻ , കുഞ്ഞുമോൻ ഒഴുകയിൽ ,യൂത്ത് ഫ്രണ്ട് നേതാക്കളായ ഡിജു സെബാസ്റ്റ്യൻ, ജോമോൻ ഇരുപ്പക്കാട്ട്, ജിപ്സൺ നടക്കൽ, കുര്യൻ വട്ടമല, സുനിൽ ഇല്ലിമൂട്ടിൽ, സിബി നെല്ലൻകുഴിയിൽ, ടോം ജോസഫ് , അഖിൽ ഇല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.






Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
എന്താണ് ചിത്രവധക്കൂട്?
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി