Hot Posts

6/recent/ticker-posts

യൂത്ത്ഫ്രണ്ട് സംസ്ഥാന സമ്മേളനം കെഎം മാണിയോട് മാപ്പ് പറയണം : അഡ്വ. ഷോൺ ജോർജ്



അധ്വാന വർഗ്ഗ യുവസദസ്സ് എന്ന പേരിൽ കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയത്ത് നടത്തുന്ന സംസ്ഥാന സമ്മേളനം അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും മുൻ പാർട്ടി ചെയർമാനുമായിരുന്ന കെ.എം. മാണിയോട് മാപ്പുപറയണമെന്ന് കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. 


മാർക്സിയൻ സിദ്ധാന്തത്തെ വിമർശിച്ചും കമ്മ്യൂണിസത്തെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടും ഈ സിദ്ധാന്തങ്ങൾ മാനവരാശിക്ക് അപകടമാണെന്നുമാണ് കെ.എം. മാണിയുടെ അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ ഉള്ളടക്കം തന്നെ. 


അങ്ങനെ പറഞ്ഞ് സിദ്ധാന്തം അവതരിപ്പിച്ച കെ.എം. മാണിയുടെ പാർട്ടി ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം അധികാരം പങ്കിടുകയാണ്. ഈ സാഹചര്യത്തിൽ അധ്വാന വർഗ്ഗ യുവസദസ്സ് സംഘടിപ്പിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ആത്മാവിനോട് ക്ഷമാപണം നടത്തി പ്രമേയം പാസാക്കുക എന്നതാണ്. 



കെ.എം. മാണിയുടെ നിർദ്ദേശപ്രകാരം സൗത്ത് ആഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ അധ്വാന വർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ച വ്യക്തി എന്ന നിലയിൽ ഇത് പറയാൻ തനിക്ക് അവകാശമുണ്ട്. പാർട്ടിയുടെ അടിസ്ഥാന സിദ്ധാന്തം എന്നു പറഞ്ഞുകൊണ്ട് അധ്വാന വർഗ്ഗത്തെ വിശേഷിപ്പിക്കുന്ന ഒരാൾക്ക് എങ്ങനെ ഇടതുപക്ഷത്തോടൊപ്പം ഭരണം പങ്കിടാൻ കഴിയും എന്നുള്ളത് ആശ്ചര്യമാണ്. 


അധ്വാനവർഗ്ഗ സിദ്ധാന്തം പാർട്ടി നേതാക്കൾ ഒരു തവണ പോലും വായിച്ചിട്ടില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നിലകൊള്ളുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.








Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി