Hot Posts

6/recent/ticker-posts

വിവാഹ സമ്മാനം നല്‍കുന്നതില്‍ പരിധി വേണമെന്ന് വനിതാ കമ്മിഷന്‍


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വധുവിന് നല്‍കുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ വേണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങള്‍ കാല്‍ലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്‌തു.


കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും വനിതാ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. കണ്‍സലിങ് നല്‍കുന്നുണ്ടെങ്കിലും കമ്മിഷന്‍ ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. 


ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ കമ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ഈ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ കാണിച്ച്‌ വിവാഹം രജിസ്റ്റര്‍ നടത്തണമെന്നുമാണ് കമ്മിഷന്റെ ആവശ്യം.


വിവാഹത്തിന് ആളുകളുടെ എണ്ണവും ആര്‍ഭാടവും കുറയ്ക്കണമെന്നും മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.


തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കണമെന്നു വനിതശിശുക്ഷേമ വകുപ്പിനോട് ശുപാര്‍ശ ചെയ്തതായും അധ്യക്ഷ പി സതീദേവിയും അംഗം ഇന്ദിരാ രവീന്ദ്രനും പറഞ്ഞു.








Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് ചിത്രവധക്കൂട്?
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും