Hot Posts

6/recent/ticker-posts

ലഹരി വ്യാപാരികളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ സര്‍വ്വനാശം: പ്രസാദ് കുരുവിള



സംസ്ഥാനത്ത് ലഹരി വ്യാപാരികളെയും, വാഹകരെയും അമര്‍ച്ച ചെയ്തില്ലെങ്കില്‍ സര്‍വ്വനാശമായിരിക്കും അനന്തര ഫലമെന്ന് ഇന്‍ഡ്യന്‍ ആന്റി നര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള. മാരക ലഹരിവസ്തുക്കള്‍ അത്രമാത്രം വ്യാപകമായിരിക്കുന്നു സംസ്ഥാനത്ത്. ആന്റി നര്‍ക്കോട്ടിക് മിഷന്റെ 'Share the mission successfully' എന്ന പരിപാടി കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.


കുട്ടികളും, യുവാക്കളും വാഹകരോ ഉപയോക്താക്കളോ ആയി മാറുന്ന കാഴ്ചയാണിപ്പോള്‍. തടയണം, തടയിടണം ഈ മാരക ലഹരിക്ക്. കോവിഡ് മഹാമാരിക്കെതിരെ സ്വീകരിച്ച പ്രശംസനീയമായ നടപടികള്‍ ഈ മഹാമാരിക്കെതിരെയും വേണം. എക്‌സൈസ് - ഫോറസ്റ്റ് - പോലീസ് - റവന്യു സംവിധാനങ്ങള്‍ ഫലപ്രദമായി രംഗത്തിറങ്ങണം. സ്വന്തം കുടുംബത്തില്‍ തിക്താനുഭവം ഉണ്ടാകുംവരെ കാത്തിരിക്കരുത്. 


സാധാരണ ജനം കഷ്ടതയനുഭവിക്കുമ്പോള്‍ ജനപ്രതിനിധികളും, സര്‍ക്കാരുദ്യോഗസ്ഥരും, സമുദായ നേതാക്കളും സുഖലോലുപതയില്‍ കഴിയുകയാണ്. സാധാരണ ജനത്തെ എങ്ങനെ പിടിച്ചുപറിക്കാമെന്ന് ഗവേഷണം നടത്തുകയാണിവരെല്ലാമെന്നും ആന്റി കറപ്ഷന്‍ മിഷന്റെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ പ്രസാദ് കുരുവിള കുറ്റപ്പെടുത്തി.


വൈസ് പ്രസിഡന്റ് കെ.പി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ സെക്രട്ടറി കെ. സന്തോഷ്, ജോസ് ഫ്രാന്‍സിസ്, തോമസുകുട്ടി മണക്കുന്നേല്‍, ജോസ് കവിയില്‍, പി.എം. ബാബു, റോജസ് എം. ജോര്‍ജ്, ജോസ്‌മോന്‍ പുഴക്കരോട്ട്, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.










Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് ചിത്രവധക്കൂട്?
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും