മാധ്യമ സ്വാതന്ത്ര്യവും അതിന് ജനാധിപത്യത്തിലുള്ള പ്രധാന്യവും ഓര്‍മ്മിപ്പിച്ച് നിര്‍ണായകമായ പരാമര്‍ശങ്ങൾ നടത്തി സുപ്രീംകോടതി.സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പൗരന്മാര്‍ക്ക് മുന്നില്‍ കഠിനമായ യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുകയും അതുവഴി ഉചിതമായത് തിരഞ്ഞെടുക്കാനും ജനാധിപത്യത്തെ നേര്‍വഴിക്ക് നയിക്കാന്‍ അത് സഹായിക്കുകയും ചെയ്യുന്നു.
മീഡിയാവണ്‍ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് ശരിയാണെന്ന ബോധ്യത്തിനുള്ള ഒരു ന്യായവും കാണുന്നില്ലെന്നും ബഞ്ച് അഭിപ്രായപ്പെട്ടു.
മാധ്യമസ്വാതന്ത്ര്യം കരുത്തുള്ള ജനാധിപത്യത്തിന് ആവശ്യമാണ്. ജനാധിപത്യ സമൂഹത്തില്‍ അതിനുള്ള പങ്ക് ഏറെ നിര്‍ണായകമാണ്. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചാല്‍ അത് സര്‍ക്കാര്‍വിരുദ്ധതയാകില്ല. സര്‍ക്കാര്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ തന്നെ ഭരണകൂടത്തെ മാധ്യമങ്ങള്‍ പിന്തുണക്കണം എന്ന ധ്വനി നല്‍കുന്നു.