Hot Posts

6/recent/ticker-posts

വിശുദ്ധവാരത്തിലെ പ്രധാന ദിനങ്ങളും പ്രവര്‍ത്തി ദിനമാക്കി; സര്‍ക്കാരിന് തുറന്ന കത്തുമായി കത്തോലിക്ക കോൺഗ്രസ്




കൊച്ചി: വിശുദ്ധവാരത്തിലെ ദുഃഖവെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള പ്രധാന ദിനങ്ങളില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി ദിനമാക്കിയ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്. 


ദു:ഖവെള്ളി, പെസഹാ വ്യാഴം ദിനങ്ങൾ ജീവനക്കാർക്ക് പ്രവർത്തി ദിനമാക്കി സർവ്വേ വകുപ്പിൽ പല ജില്ലകളിലും ഉത്തരവിറങ്ങിയിരിക്കുന്നത് വിശുദ്ധ ദിവസങ്ങളുടെ പ്രാധാന്യത്തെ ഇല്ലാതാക്കാനും വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള കുത്സിത ശ്രമമായേ കാണാൻ സാധിക്കൂവെന്ന്‍ കത്തോലിക്ക കോൺഗ്രസ് തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടി.  


നിരീശ്വരത്വം വളർത്താനുള്ള ഇത്തരം വളഞ്ഞ വഴികൾ ഒരു സർക്കാരിന് ഭൂഷണം അല്ല എന്ന് അറിയിക്കട്ടെ. മത വിശ്വാസങ്ങളെ നിസാരവൽക്കരിച്ച് രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് സർക്കാർതന്നെ കൂട്ടു നിന്നാൽ ശക്തമായ പ്രതിഷേധങ്ങളെ സർക്കാരിന് നേരിടേണ്ടി വരും. വിശുദ്ധ വാരത്തിലെ വിശുദ്ധ ദിവസങ്ങൾ പ്രവർത്തി ദിനമാക്കാൻ ഉള്ള ഗൂഢ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഉത്തരവുകൾ പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.






Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ