Hot Posts

6/recent/ticker-posts

ചർമ്മത്തിലെ വരകളും പാടുകളും മായ്ക്കുന്ന ഫേസ് പാക്ക്




ചർമ്മത്തിൽ ഒരു പാടോ വരയോ വീണാൽ പലർക്കും ഭയങ്കര വിഷമമായിരിക്കും. പ്രായമാകുന്നതിൻ്റെ പ്രധാന ലക്ഷണമാണ് ഇത്തരത്തിൽ വരകൾ കാണുന്നത്. കൃത്യമായ പരിചരണമുണ്ടെങ്കിൽ ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും വേ​ഗത്തിൽ ഇല്ലാതാക്കാൻ സാധിക്കും. 


പോഷകാഹാരം, ജീവിതശൈലിയിലെ മാറ്റങ്ങൾ, കൃത്യമായ പരിചരണം എന്നിവയാണ് ചർമ്മത്തിന് ഏറ്റവും അധികം ആവശ്യം. ചർമ്മത്തിലെ കൊളജൻ്റെ അളവ് കുറയുന്നതാണ് പ്രായമാകുന്നത് വേ​ഗത്തിൽ തെളിഞ്ഞ് വരാൻ കാരണമാകുന്നത്. 


പപ്പായ പായ്ക്ക്​

പപ്പായയിൽ പപ്പെയ്ൻ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിൽ ഇത് പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തെ തികച്ചും ഇലാസ്റ്റിക് ആക്കുന്നു. 




തയാറാക്കുന്ന വിധം

നന്നായി പഴുത്ത ഒരു പപ്പായ ചെറിയ കഷണങ്ങൾ ആക്കി എടുക്കുക. ഇത് നല്ല പേസ്റ്റ് രൂപത്തിലാക്ക് അരച്ച് എടുക്കണം. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റ് വയ്ക്കുക. എന്നിട്ട് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടുതവണ ഇത് പുരട്ടുന്നത് ചർമ്മത്തിൽ ചുളിവുകൾ ഒഴിവാക്കും. ഇതുകൂടാതെ, ബദാം എണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ മിനുസപ്പെടുത്തുന്നു.




കുക്കുമ്പർ​

കുക്കുമ്പർ നിങ്ങളുടെ ശരീരത്തിന് ആന്റിഓക്‌സിഡന്റ് ഉള്ളടക്കം നൽകുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കും. 



തയാറാക്കുന്ന വിധം

​പകുതി കുക്കുമ്പർ എടുത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള അടിച്ച് ചേർക്കുക. അതിന് ശേഷം

ഒരു ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിൽ പുരട്ടി ഉണങ്ങാൻ വയ്ക്കുക. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ഇത് ദിവസവും പുരട്ടുന്നത് മുഖത്തെ നേർത്ത വരകൾ ഇല്ലാതാക്കും.


കാരറ്റും ബദാമും


മുഖത്തെ ചുളിവുകൾ അകറ്റാനും ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും കാരറ്റ് നന്നായി പ്രവർത്തിക്കും.




തയാറാക്കുന്ന വിധം

ഇടത്തരം വലിപ്പമുള്ള രണ്ട് കാരറ്റ് എടുത്ത് തൊലി കളഞ്ഞ് മൃദുവാകുന്നത് വരെ നന്നായി വേവിക്കുക. ശേഷം കാരറ്റ് നന്നായി മാഷ് ചെയ്യുക. ഇനി ക്യാരറ്റിൽ ഒരു ടീസ്പൂൺ ബദാം ഓയിൽ ചേർത്ത് ഇളക്കുക.

ഇത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് കവിളിലും കണ്ണിന് ചുറ്റും താടിയിലും പുരട്ടുക.
അരമണിക്കൂർ ഇതുപോലെ വെച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക.
ആഴ്ചയിൽ മൂന്ന് ദിവസം ഈ ഫേസ് പാക്ക് പുരട്ടുക.


മുട്ടയുടെ വെള്ളയും നാരങ്ങ നീരും ​

മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ നമ്മുടെ ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു. നാരങ്ങ നീരിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തെ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.



തയാറാക്കുന്ന വിധം
കോഴിമുട്ടയിൽ നിന്ന് മഞ്ഞക്കരു നീക്കം ചെയ്ത് വെള്ള മാത്രം എടുത്ത് നന്നായി അടിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക. ഇനി ഈ ഫേസ് പാക്ക് മുഖത്ത് പുരട്ടുക. ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ ഇത് വച്ച ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുക്കു. ചെറുപ്പത്തിൽ തന്നെ പ്രായം തോന്നാതിരിക്കാൻ ദിവസവും ഇത് പരീക്ഷിക്കുക.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍