Hot Posts

6/recent/ticker-posts

എരുമേലിയിലെ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്

പ്രതീകാത്മക ചിത്രം



എരുമേലി കണമലയില്‍ രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. ഹൈറേഞ്ച് സിസിഎഫിനാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചുമതല. 


മയക്കുവെടിവച്ച ശേഷം കാട്ടുപോത്തിനെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാണ് നിര്‍ദേശം. കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ തീരുമാനമില്ലെങ്കില്‍ മൃതദേഹവുമായി വനംവകുപ്പ് ഓഫിസിലേക്ക് സമരം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റടക്കം വ്യക്തമാക്കിയിരുന്നു. 


സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. കോട്ടയത്ത് പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60), കൊല്ലത്ത് കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.




Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി