Hot Posts

6/recent/ticker-posts

എസ്എസ്എൽസി പരീക്ഷയിൽ വിജയ ശതമാനം ഉയർത്തി കോട്ടയം ജില്ല

പ്രതീകാത്മക ചിത്രം


എസ്എസ്എൽസി പരീക്ഷയിൽ വിജയ ശതമാനം ഉയർത്തി കോട്ടയം ജില്ല. 99.87 % പേർ ഉപരി പഠനത്തിന് അർഹത നേടി. സംസ്ഥാന തലത്തിൽ നാലാം സ്ഥാനത്താണു ജില്ല. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഒരു പടി താഴേക്ക് ഇറങ്ങിയെങ്കിലും വിജയശതമാനം ഉയർത്തി. 


100 ശതമാനം വിജയത്തോടെ പാലാ ഉപജില്ല സംസ്ഥാനത്തു പുതിയ നേട്ടം കുറിച്ചതും ജില്ലയ്ക്ക് അഭിമാനമായി. പാലാ വിദ്യാഭ്യാസ ഉപജില്ലയിൽ 3172 പേരാണ് പരീക്ഷ എഴുതിയത്. എല്ലാവരും ഉപരിപഠനത്തിന് അർഹരായി.



18,910 പേർ പരീക്ഷ എഴുതിയതിൽ 18,886 പേർ ഉപരിപഠനത്തിന് അർഹത നേടി. 24 പേർക്കാണു യോഗ്യതാ മാർക്ക് കടക്കാനാകാതെ പോയത്. 2927 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 232 സ്കൂളുകൾ 100 % വിജയം നേടി.




വിദ്യാഭ്യാസ ജില്ലാ തല വിജയം

(വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയ വിദ്യാർഥികൾ, ഉപരിപഠന യോഗ്യത നേടിയ വിദ്യാർഥികൾ, എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ, വിജയശതമാനം ക്രമത്തിൽ)

∙പാലാ 3172 3172 712 100
∙കാഞ്ഞിരപ്പള്ളി 5121 5113 730 99.84
∙കോട്ടയം 7389 7376 958 99.82
∙കടുത്തുരുത്തി 3228 3225 527 99.91

വിജയത്തിന്റെ കോട്ടയം ഗ്രാഫ്

(വർഷം, പരീക്ഷ എഴുതിയ വിദ്യാർഥികൾ, ഉപരിപഠനത്തിന് യോഗ്യത നേടിയവർ, വിജയ ശതമാനം ക്രമത്തിൽ)

∙2020- 19,711 19,588 99.38
∙2021- 19,685 19,636 99.75
∙2022- 19,452 19,393 99.697
∙2023- 18,910 18,886 99.87

എ പ്ലസ് വിജയം

(വർഷം, എപ്ലസ് നേടിയവരുടെ എണ്ണം)

∙2020- 1851
∙2021- 5278
∙2022- 1843
∙2023 2927

സമ്പൂർണ വിജയം നേടിയ സ്കൂളുകൾ

∙ഗവൺമെന്റ് 61
∙എയ്ഡഡ് 153
∙അൺ എയ്ഡഡ് 18
∙ആകെ 232

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം