Hot Posts

6/recent/ticker-posts

തരിശായി കിടക്കുന്ന മുഴുവൻ പാടശേഖരങ്ങളിലും കൃഷി ഇറക്കാൻ നടപടികൾ സ്വീകരിക്കും: രാജേഷ് വാളിപ്ലാക്കൽ




തരിശായി കിടക്കുന്ന മുഴുവൻ പാടശേഖരങ്ങളിലും കൃഷി ഇറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. മീനച്ചിൽ പഞ്ചായത്തിലെ വിളക്കുമാടത്ത് ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന തരിശുനില പ്രോത്സാഹന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


മീനച്ചിൽ പഞ്ചായത്തിലെ പാടശേഖരങ്ങളിലൂടെയുള്ള കൈത്തോടുകളുടെ ആഴം വർദ്ധിപ്പിച്ച് ശുചീകരിക്കുന്നതാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'ഇല്ലം നിറ, വല്ലം നിറ' പദ്ധതിയുടെ ഭാഗമായാണ് തരിശുനില പ്രോത്സാഹന പദ്ധതി.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. 





ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി പഞ്ചായത്ത് മെമ്പർമാരായ പി.വി. വിഷ്ണു, സോജൻ തൊടുക, ബിനോയ് നരിതൂക്കിൽ, സണ്ണി തുണ്ടത്തിക്കുന്നേൽ, സജീവ് പാറക്കടവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ