Hot Posts

6/recent/ticker-posts

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ഓൺലൈനായി നടത്താം




കൊച്ചി: സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈനായും വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി. ഓൺലൈൻ വിവാഹം നടത്താൻ മുൻപ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്‌ പാലിക്കണമെന്ന് നിർദേശിച്ച കോടതി അപേക്ഷകരുടെ ആവശ്യം നിഷേധിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. 


കോവിഡ് കാലത്ത്, ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.


സാഹചര്യങ്ങൾ മാറുന്നതിനൊപ്പം 2000-ൽ നിലവിൽവന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമവും കണക്കിലെടുത്തുവേണം സ്‌പെഷ്യൽ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ വകുപ്പ് ആറ് ഇലക്‌ട്രോണിക് രേഖകൾ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.




സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം, കോവിഡ് കാലത്ത് ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാൻ 2021 സെപ്റ്റംബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനത്തിനായി ജസ്റ്റിസ് പി ബി സുരേഷ് കുമാർ ഹർജികൾ ഡിവിഷൻ ബഞ്ചിലേക്ക് റഫർ ചെയ്യുകയായിരുന്നു. സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ വധൂവരന്മാർ മാരേജ് ഓഫീസർ മുമ്പാകെ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. കോവിഡ് വ്യാപകമായതോടെ ഇതിൽ ഇളവുതേടി ഒട്ടേറെ ഹർജികൾ ഹൈക്കോടതിയിലെത്തി. ഇതിന് തുടർച്ചയായാണ് 2021-ൽ ഈ വ്യവസ്ഥയിൽ ഇളവുനൽകി ഓൺലൈൻ വഴി വിവാഹം നടത്താൻ അനുമതിനൽകിയത്.

ഓൺലൈൻ വിവാഹത്തിന് കോടതി നൽകിയിരുന്ന നിർദേശങ്ങൾ

ഓൺലൈൻ വഴിയുള്ള വിവാഹത്തിന്റെ സാക്ഷികൾ മാരേജ് ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണം.

ഓൺലൈൻ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികൾ തിരിച്ചറിയണം.
വധൂവരന്മാരെ തിരിച്ചറിയാൻ പാസ്പോർട്ടിന്റെയോ മറ്റ് തിരിച്ചറിയൽ രേഖയുടെയോ പകർപ്പ് ഓഫീസർക്ക് നൽകണം.

വധൂവരന്മാരുടെ പവർ ഓഫ് അറ്റോർണിയുള്ളവർ ഇവർക്കുവേണ്ടി ഒപ്പുവെക്കണം.

വിവാഹത്തീയതിയും സമയവും മാരേജ് ഓഫീസർ തീരുമാനിച്ച് നേരത്തേ അറിയിക്കണം

ഏത്‌ ഓൺലൈൻ പ്ളാറ്റ്ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാം.

വിവാഹം നടത്തിക്കഴിഞ്ഞ് സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്