Hot Posts

6/recent/ticker-posts

മഞ്ഞപ്രയിൽ പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിച്ചു; ടാർ ചെയ്യാൻ നടപടിയില്ല




മഞ്ഞപ്ര: പൈപ്പിടാനായി വെട്ടിപ്പൊളിച്ച മഞ്ഞപ്ര ഗവ.ഹൈസ്കൂൾ - ആർ സി ചർച്ച് റോഡ് ദിവസങ്ങൾ കഴിഞ്ഞിട്ടും ടാർ ചെയ്യാൻ നടപടിയായില്ലന്ന് ആരോപണം. മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഏറെ തിരക്കുള്ള പ്രധാന റോഡുകളിൽ ഒന്നാണ് പൈപ്പിടാനായി വെട്ടിപൊളിച്ചത്.


പൈപ്പിട്ടതിന് ശേഷം റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ നാളിത് വരെ ഒരു നടപടിയും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ ആരോപിച്ചു. മഴ ആരംഭിക്കുന്നതോടെ പൊട്ടിപൊളിഞ്ഞ ഭാഗങ്ങളിൽ വെള്ളക്കെട്ടും, കുഴികളും രൂപപ്പെടുന്നതു അപകടങ്ങൾക്കും ഇടയാക്കിയേക്കും.


മഴക്കാലം ശക്തമാകുന്നതിന് മുൻപ് റോഡ് പഴയ സ്ഥിതിയിലാക്കിയില്ലെങ്കിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകും. ജൽ ജീവൻ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിക്കാനാണ് റോഡ് വെട്ടിപ്പൊളിച്ചിരിക്കുന്നത്.





പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് ഈ റോഡ് സഞ്ചാര യോഗ്യമാക്കി തരണമെന്ന് കോൺഗ്രസ് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
നിലവിൽ ചെറു വാഹനങ്ങൾക്ക് ഉൾപ്പെടെ അതിലൂടെ കടന്ന് പോകാൻ പറ്റാതായിരിക്കുകയാണ്.

റോഡ് വെട്ടിപ്പൊളിച്ച് ഇത്രയും ദിവസമായിട്ടും ഇത് പൂർവ്വസ്ഥിതിയിലാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നില്ലന്നാണ് ആക്ഷേപം ഉയരുന്നത്. നിലവിൽ കാൽനടയാത്രക്കാരും റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരും ശക്തമായ പൊടി ശല്യത്താൽ വീർപ്പുമുട്ടുകയാണ്. 

ഇവിടെ താമസിക്കുന്നവർക്ക് വീടുകളിലേക്ക് വാഹനങ്ങൾ കൊണ്ട് പോകുന്നതിനും മറ്റും ഏറെ ക്ലേശം അനുഭവപ്പെടുന്നുണ്ട്. റോഡ് വെട്ടി പൊളിച്ചതു മൂലം കല്ലുകൾ പലയിടത്തുമായി ചിതറി കിടക്കുന്നത് മൂലം കാൽ നടയാത്രക്കാരും ഇരു ചക്രവാഹന യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

സ്കൂൾ തുറക്കലിനും കാലവർഷം ആരംഭിയ്ക്കുന്നതിനും മുൻപായി  ഈ റോഡ് പൂർണ്ണമായി സഞ്ചാരയോഗ്യമാക്കണമെന്നും ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം വെടിയണമെന്നും കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു