Hot Posts

6/recent/ticker-posts

കോട്ടയം വഴിയുള്ള ട്രെയിനുകളുടെ സമയപ്പട്ടിക പുന:ക്രമീകരിക്കണം തോമസ് ചാഴികാടന്‍ എംപി




കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കണമെന്നും കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ നിലവിലെ സമയപ്പട്ടിക പുനഃക്രമീകരിച്ചു ട്രെയിനുകളുടെ യാത്രാ സമയം കുറക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു. റെയിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പാര്‍ലമെന്റിന്റെ റെയില്‍വേ മന്ത്രാലയത്തിനായുള്ള കണ്‍സല്‍റ്റേറ്റീവ്കമ്മറ്റി യോഗത്തിലാണ് (Consultative committee for the Ministry for Railways) കമ്മിറ്റിഅംഗം കൂടിയായഎംപി ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചത്. 




കായംകുളം- കോട്ടയം- എറണാകുളം പാതയില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍110- 130കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയില്‍വേ കാറ്ററിംഗ് സര്‍വീസില്‍ കൂടുതല്‍ കേരളാ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 



പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ നിലവില്‍ ഉപയോഗത്തില്‍ ഇല്ലാതായ കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ടു തുരങ്കങ്ങള്‍,പൈതൃക സ്മാരകമായി സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനും ഉപകാരപ്രദമാക്കുന്നതിനുമുള്ള പദ്ധതി ആവിഷ്‌ക്കരിക്കണം. കൊച്ചുവേളി നേമം ടെര്‍മിനലുകളുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കികോട്ടയം പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും ശബരി പാതയുടെ നിര്‍മ്മാണം ഉടന്‍ പുനര്‍ ആരംഭിക്കണമെന്നും കമ്മറ്റിയില്‍ എം.പി ആവശ്യപ്പെട്ടു. 



നിലവില്‍ ആഴ്ചയിലൊരിക്കല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വീസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി എക്‌സ്പ്രസ്സ് റെഗുലര്‍ ട്രെയിനാക്കി ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തണം. ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് നടത്തുന്ന കൊച്ചുവേളി-ലോകമാന്യ തിലക് സൂപ്പര്‍ഫാസ്‌റ് എക്‌സ്പ്രസ്സ് പ്രതിദിന സര്‍വീസ് ആക്കണം. കൂടാതെ തിരുവനതപുരം-മംഗലാപുരം റൂട്ടില്‍ പുതിയ സൂപ്പര്‍ഫാസ്‌റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നും,ബാംഗ്ലൂര്‍ റൂട്ടിലെ തിരക്ക് പരിഗണിച്ചു പുതിയ ട്രെയിന്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സിനു പുതിയ LHN കോച്ചുകള്‍ അനുവദിക്കണമെന്നും,കോട്ടയം- എറണാകുളം,കോട്ടയം-കൊല്ലം റൂട്ടുകളില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ തുടങ്ങണമെന്നും എം.പി കമ്മറ്റിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു