Hot Posts

6/recent/ticker-posts

വിദ്യാർത്ഥിനിയുടെ മരണം; സമഗ്ര അന്വേഷണം നടത്തണം,നിജസ്ഥിതി പുറത്തുകൊണ്ടുവരണം: സജി മഞ്ഞക്കടമ്പിൽ




കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വിദ്യാർഥി മരണപ്പെടുവാൻ ഉണ്ടായ കാരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി വിദ്യർത്ഥിയുടെ മരണം സംബന്ധിച്ച നിജസ്ഥിതി പുറത്തുകൊണ്ടുവരണം എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.



അതോടൊപ്പം കേരളത്തിലെ തന്നെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിനെ തകർക്കുവാൻ വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് മാത്രമല്ല മറ്റ് ആരോപണങ്ങൾ കൂടി ഇപ്പോൾ കോളേജിന് മേൽ ചാർത്തിയാണ് ചിലർ സമരത്തിന് നേതൃത്വം കൊടുക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും സജി പറഞ്ഞു.


എസ്എഫ്ഐ എന്ന ഭരണകക്ഷി വിദ്യാർഥി സംഘടന ഈ സമരത്തെ സജീവമാക്കി നിലനിർത്തുന്നത് പി എം അർഷോ എന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ വിജയിച്ച സംഭവത്തിലെ വിവാദത്തിലെ വാർത്ത മൂടി വയ്ക്കുവാൻ   അമൽജ്യോതി എൻജിനീയറിങ് കോളേജിലെ സമരം സജീവമാക്കുക എന്നുള്ളതാണോ SFI യുടെ ലക്ഷ്യം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു സജി ആരോപിച്ചു.




ഭരണകക്ഷി വിദ്യാർത്ഥി സംഘടന അവരുടെ ഗവൺമെൻറ് ഈ വിഷയത്തിൽ സംബന്ധിച്ച് പഴുതടച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വേണ്ട സഹചര്യം ഒരുക്കുകയാണ് വേണ്ടത്.



മറ്റ് ഇതര വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരം  പോലീസ് അന്വേഷണത്തിലെ ആശങ്കയുടെ പേരിലാണെന്നും, അമൽജ്യോതി എൻജിനീയറിങ് കോളേജിനെ തകർക്കുവാനുള്ള നീക്കത്തെ ചെറുത് തോൽപ്പിക്കണമെന്നും  സജി ആവശ്യപ്പെട്ടു.





Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും