Hot Posts

6/recent/ticker-posts

പാലായിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ




പാലാ: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. പാലാ, പോണാട് ഭാഗത്ത് രാത്രികാലങ്ങളിൽ മയക്കുമരുന്ന് ഇടപാടുകളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായിയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. 


പാലാ ളാലം പോണാട്‌ കൂനാനിക്കൽ വീട്ടിൽ സാൽബിൻ കെ.എസ്‌. ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പാലാ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് സംഘവും കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ടീമും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്.



റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് കെ. നന്ത്യാട്ട്, അരുൺ സി. ദാസ്, ബിജു പി.ബി, ജ്യോതി സി.ജി, സിവിൽ എക്സ്സൈസ് ഓഫിസർ ജെയിംസ് ജോർജ്, വനിതാ സിവിൽ എക്സ്സൈസ് ഓഫിസർ പാർവ്വതി രാജേന്ദ്രൻ, ഡ്രൈവർ സുരേഷ്‌ ബാബു എന്നിവർ പങ്കെടുത്തു.










Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്