Hot Posts

6/recent/ticker-posts

ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രിയിൽ സുരക്ഷാ ഓഡിറ്റ്




പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി സർക്കാർ നിർദ്ദേശം അനുസരിച്ച് പാലാ ഡി.വൈ.എസ്.പി.എ .ജെ തോമസിൻ്റെ നേതൃത്വത്തിൽ ആശുപത്രിയിൽ സുരക്ഷാ ഓഡിറ്റ് നടത്തി. 


കൊട്ടാരക്കര ആശുപത്രിയിൽ ഡോക്ടറുടെ മരണത്തിൽ കലാശിച്ച അക്രമത്തെ തുടർന്നാണ് ആശുപത്രികൾക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.ഹൈവേ പെട്രോളിംഗിനോടൊപ്പം ആശുപത്രി കോമ്പൗണ്ടിലും വിവിധ സമയങ്ങളിൽ പെട്രോളിംഗ്‌ ഉറപ്പു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 


നിലവിൽ കൂടുതൽ പ്രാവശ്യം പെട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ കടന്നു കൂടുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി ഉണ്ടാവും. നിലവിലുള്ള കാഷ്വാലിറ്റി യോട് ചേർന്ന് പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കുന്നതിന് അനുമതി ആവശ്യപ്പെടും.




നിലവിലുള്ളതിനു പുറമെ കൂടുതൽ ആധുനിക  നിരീക്ഷണ ക്യാമറകൾ കൂടി ആശുപത്രിക്കുള്ളിലും എല്ലാ പ്രവേശന കവാടങ്ങളിലും സ്ഥാപിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. നഗരസഭ ഇതിനായി പ്രൊജക്റ്റ് അനുവദിച്ചിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


എസ്.എച്ച്.ഒ കെ.പി.തോംസൺ, ലേ സെക്രട്ടറി അബ്ദുൾ റഷീദ്, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കൗൺസിലർ ബിജി ജോജോ, ജയ്സൺമാന്തോട്ടം, പി.ആർ.ഒ. കെ.എച്ച്. ഷെമി, ഹെഡ് നഴ്സ് ദീപകുട്ടി തോമസ് എന്നിവരും പങ്കെടുത്തു.




Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്