Hot Posts

6/recent/ticker-posts

പടയപ്പ റേഷന്‍ കടയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചു



ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി ഉണ്ണിമേരിയുടെ കടയുടെ വാതില്‍ ആന തകര്‍ത്തു. വാതില്‍ തകര്‍ത്തതല്ലാതെയുള്ള നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല.




ചൊവ്വാഴ്ച രാത്രിയാണ് പടയപ്പ റേഷന്‍കടയിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചത്. മുന്‍പ് 19 തവണ ഈ റേഷന്‍കട പടയപ്പ പൊളിക്കാന്‍ ശ്രമച്ചിട്ടുണ്ടെന്ന് ഉണ്ണിമേരി പറയുന്നു.


ഈ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. ചൊക്കനാട് ഉള്‍പ്പെടെയുള്ള ജനവാസമേഖലയിലാണ് പടയപ്പ കഴിഞ്ഞ കുറച്ചുനാളുകളായി ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. കല്ലാറിലെ മാലിന്യ പ്ലാന്റിലും നേരത്തേ പടയപ്പയെത്തിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയിലധികം കാലം ആനയെ കാണാനില്ലായിരുന്നു. ഇപ്പോള്‍ വീണ്ടും ജനവാസ മേഖലയില്‍ കണ്ടെത്തി.










Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്