Hot Posts

6/recent/ticker-posts

കെ ഫോണ്‍ പദ്ധതിയില്‍ ഉപയോഗിച്ചത് ചൈനീസ് കേബിളെന്ന് എ ജി




തിരുവനന്തപുരം: ഇന്ത്യൻ നിര്‍മിത ഉത്‌പന്നം വേണമെന്ന ടെൻഡര്‍ വ്യവസ്ഥ ലംഘിച്ച്‌ കെ ഫോണ്‍ പദ്ധതിയില്‍ ഉപയോഗിച്ചത് ചൈനീസ് കേബിളെന്ന് എ ജിയുടെ കണ്ടെത്തല്‍. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നെത്തിച്ചതാണ്. 


കേബിളിന്റെ ഗുണനിലവാരത്തില്‍ പദ്ധതിയുടെ പങ്കാളിയായ കെ എസ് ഇ ബിയ്ക്കും സംശയമുണ്ട്. കെ ഫോണ്‍ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.


കരാ‌ര്‍ കമ്ബനിയായ എല്‍ എസ് കേബിളിന് കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ് (കെ എസ് ഐ ടി എല്‍) നല്‍കിയത് അനര്‍ഹമായ സഹായമാണെന്നും ഒപ്‌റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്‌റ്റിക്കല്‍ യൂണിറ്റും ചൈനീസ് കമ്ബനിയുടേതാണെന്നും എ ജിയുടെ റിപ്പോ‌ര്‍ട്ടില്‍ പറയുന്നു. കെ ഫോണിന്റെ കേബിളുകള്‍ ചൈനീസ് കമ്ബനിയുടേതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചപ്പോള്‍ കെ ഫോണ്‍ അധികൃതര്‍ ഇത് നിഷേധിച്ചിരുന്നു.




എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ അഞ്ചിനാണ് ഉദ്ഘാടനം ചെയ്തത്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന് പറഞ്ഞപ്പോള്‍ സ്വപ്‌നമായേ എല്ലാവരും കരുതിയുള്ളൂവെന്നും എന്നാലതും യഥാര്‍ത്ഥ്യമായെന്നുമാണ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.







Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു