പാലാ നഗരസഭ ട്രാഫിക് കമ്മിറ്റിയുടെ അടിയന്തിരയോഗം ചെയർ പേഴ്സന്റെ ചേമ്പറിൽ ആരംഭിച്ചു. ഉച്ചക്ക് 12.15 ന് ആരംഭിച്ച യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, ഗതാഗത വകുപ്പ്, പോലീസ്, ആർഡിഒ പ്രതിനിധികൾ പങ്കെടുക്കുന്നു. പാലാ നഗരത്തിലെ ബസ് സ്റ്റോപ്പുകൾ, കംഫർട്ട് സ്റ്റേഷനുകൾ , കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, പാലാ ബൈപ്പാസ് , പാർക്കിങ് എന്നീ വിഷയങ്ങൾ ചർച്ചയായി.
എന്നാൽ പി ഡബ്ല്യു ഡി അധികൃതരെ ചർച്ചക്ക് രേഖാമൂലം ക്ഷണിച്ചിരുന്നെങ്കിലും യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല. ചർച്ചയുടെ തീരുമാനങ്ങൾ ഉച്ചക്ക് ശേഷം പുറത്തുവിടും.