Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നിലച്ചു


പാലാ ഗവ: ജനറൽ ആശുപത്രിയിൽ നീണ്ട ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച പോസ്റ്റ്മോർട്ടം നിലച്ചു. ഇവിടെ പോസ്റ്റ്മോർട്ടം കേസുകൾ ചെയ്തു കൊണ്ടിരുന്ന ഫോറൻസിക് വിദഗ്ദൻ കൂടിയായ ഡോക്ടറെ സ്ഥലം മാറ്റിയതാണ് പ്രശ്‌നമായത്. ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ പൊതു സ്ഥലം മാറ്റം നടന്നു വരികയാണ്.



ഒരു ദിവസം മൂന്നിലധികം പോസ്റ്റ്മോർട്ടം കേസുകൾ വരെ ഇവിടെ ചെയ്തിരുന്നു. മീനച്ചിൽ താലൂക്കിലെയും പരിസര പ്രദേശങ്ങളിലേയും അപകട മരണങ്ങളിൽ പെടുന്ന മൃതദേഹങ്ങൾ ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തിരുന്നതിനാൽ ബന്ധുക്കൾക്കും പോലീസ് അധികൃതർക്കും വളരെ സഹായകരമായിരുന്നു. മൃതദേഹങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ സൂക്ഷിക്കുന്നതിനായുള്ള ഫ്രീസർ മോർച്ചറി സൗകര്യവും ഇവിടെ ഉണ്ട്. 



മൃതദേഹവുമായി മെഡിക്കൽ കോളജിലേക്കുള്ള യാത്ര ചിലവേറിയതും താമസം നേരിടുന്നതുമായ സാഹചര്യത്തിലാണ് മുൻ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാനായിരുന്ന ബൈജു കൊല്ലംപറമ്പിലും മുൻകൈയെടുത്ത് ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി പോസ്റ്റ്മോർട്ടം പുനരാരംഭിച്ചത്.


ഏതാനും ആഴ്ച്ചയായി മുടങ്ങിയിരിക്കുന്ന പോസ്റ്റ്മോർട്ടങ്ങൾ പുനരാരംഭിക്കണമെന്നും പ്രത്യേക ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു. സ്ഥലമാറ്റനടപടികളുടെ ഭാഗമായി ഡയാലിസിസ് വിഭാഗത്തിൻ്റെ മേൽനോട്ടം വഹിച്ചിരുന്ന ഡോക്ടറേയും മാറ്റിയിരിക്കുകയാണ്. 


രണ്ട് ഷിഫ്ട് സൗജന്യ ഡയാലിസിസാണ് ഇവിടെ നടന്നു വരുന്നത്. മാറ്റപ്പെടുന്നവർക്ക് പകരം സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിച്ചിട്ടുള്ളതായും ഡയാലിസിസ് വിഭാഗത്തിൻ്റെ മേൽനോട്ടത്തിനും "നെഫ്റോളജി " വിഭാഗത്തിൽ ഒ.പി. ആരംഭിക്കുന്നതിനുമായി നെഫ്രോളജിസ്ററിൻ്റെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി കൂടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതായി ജോസ്.കെ.മാണി എം.പിയും പറഞ്ഞു. പകരം ക്രമീകരണങ്ങൾ അധികൃതർ ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും