Hot Posts

6/recent/ticker-posts

മണിപ്പൂർ കലാപം; ജനാധിപത്യ വിശ്വാസികൾ അണിനിരക്കണം : സന്തോഷ് കുഴിവേലിൽ



കോട്ടയം: മണിപ്പൂരിൽ നടക്കുന്ന കലാപത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങളിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്‌ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് കുഴിവേലിൽ.ജനങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന ബിജെപിയുടെ നയ സമീപനത്തിന്റെ അനന്തര ഫലമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് സന്തോഷ് കുഴിവേലിൽ കുറ്റപ്പെടുത്തി.


ബിജെപി മുന്നോട്ടുവയ്ക്കുന്ന ധ്രുവീകരണ രാഷ്ട്രീയ നാടകമാണ് കുക്കികളും മെയ്തികളും തമ്മിലുള്ള കലാപം. ആയിരക്കണക്കിന് പേർ അഭയാർത്ഥികളായി കഴിയുന്ന കലാപത്തിൽ നിരവധി ക്രിസ്ത്യൻ പള്ളികളടക്കം തകർത്തിരിക്കുകയാണ്.


കലാപം തുടങ്ങിയിട്ട് രണ്ടുമാസത്തോളമാകുന്നു. ഇതുവരെയായിട്ടും കലാപം അവസാനിപ്പിച്ച് പുർവ്വസ്ഥിതിയിൽ എത്തിക്കുന്നതിൽ മണിപ്പൂർ ഭരിക്കുന്ന ബിജെപി സർക്കാരിന് കഴിയാത്ത സാഹചര്യത്തിൽ സർക്കാർ രാജിവച്ച് ഒഴിയണമെന്നും സന്തോഷ് കുഴിവേലിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.





Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു