ഈരാറ്റുപേട്ട: ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷൻ ആയ കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫെസിലിറ്റേഷൻ സെന്റർ ആൻഡ് ഹെൽപ്പ് ഡെസ്ക് അരുവിത്തുറ പള്ളി ജംഗ്ഷനിൽ ഉള്ള എംഎൽഎ ഓഫീസിൽ ജൂലൈ 24, 25 തീയതികളിൽ പ്രവർത്തിക്കുന്നതാണെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
എൻജിനീയറിങ് പ്രവേശന എൻട്രൻസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള കീം 2023 ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ കിടങ്ങൂർ കേപ്പ് എൻജിനീയറിങ് കോളേജിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തിക്കുക. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് ഈ ഫെസിലിറ്റേഷൻ സെന്ററിൽ വന്ന് അവരുടെ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾ നടത്താവുന്നതാണ്.
എല്ലാ സാങ്കേതിക സഹായവും ഗൈഡൻസും നൽകുന്ന ഹെൽപ്പ് ഡെസ്ക് 24, 25 തീയതികളിൽ പ്രവർത്തിക്കുന്നതാണ്. ആവശ്യമായ കമ്പ്യൂട്ടർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജൂലൈ 24 രാവിലെ 10 മണിക്ക് ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
കിടങ്ങൂർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.ഇന്ദു പി.നായർ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനങ്ങൾ വിശദീകരിക്കും. അധ്യാപകരായ പ്രൊഫ.ജോബി ജെയിംസ്, പ്രൊഫ. ആദിൽ നാസർ, പ്രൊഫ. മുഹമ്മദ് അമീൻ എന്നിവർ നേതൃത്വം നൽകും. ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രോജക്ട് സെക്രട്ടറി സുജ എം.ജി, കോ-ഓർഡിനേറ്റർമാരായ പി.എ ഇബ്രാഹിംകുട്ടി, പ്രൊഫ.ബിനോയ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത കോളേജുകള്‍, സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കുന്നതിനുള്ള സൗകര്യം 24.07.2023 മുതല്‍ ഹെൽപ്പ് ഡെസ്ക് മുഖേന സൗജന്യമായി നൽകും.