പൈക: കൊണ്ടുപ്പറമ്പിൽ- കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ പൈക ആശുപത്രി ജംഗഷനിൽ നിർവ്വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായിരുന്നു.
എലിക്കുളം ഗ്രാമപഞ്ചയത്ത് അംഗവും വാർഡംഗവുമായ മാത്യൂസ് പെരുമനങ്ങാട്, ജോഷി കെ.ആന്റണി, ടോമി കപ്പിലുമാക്കൽ, പി.എ.തോമസ് പാപ്പാനിയിൽ, ദീപു ഉരുളികുന്നം, സന്തോഷ് മൂക്കിലിക്കാട്ട്, ടോജോ കോഴിയാറുകുന്നേൽ, റ്റി.വി.ജോസഫ് തകിടിയേൽ, അഡ്വ.ജോസ് തെക്കേൽ, ജസ്റ്റിൻ ആയിലൂക്കുന്നേൽ, വിൻസന്റ് തോണിക്കല്ലിൽ, മോളി ജോസഫ് തകിടിയേൽ എന്നിവർ സംസാരിച്ചു.
എം.എൽ.എ ഫണ്ടിൽ നിന്നും ഇരുപതുലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. റോഡിനായി സ്ഥലം വിട്ടു നല്കിയ എബ്രഹാം.ജെ.കള്ളിവയലിനെ പൊന്നാട അണിയിക്കുകയും കുടുംബാംഗങ്ങൾക്ക് മൊമന്റോ നല്കുകയും ചെയ്തു.