രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻ്റെ 2017 മുതൽ 2022 വരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനായി 24, 25 തിയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന NAAC ടിം അംഗങ്ങൾ കോളജ് സന്ദർശിക്കും.
പാഠ്യ പാഠ്യേതര തലത്തിലുള്ള കോളജിൻ്റെ പ്രവർത്തനങ്ങൾ ഇവർ വിലയിരുത്തുന്നതാണ്. മാനേജ്‌മെന്റ്, പ്രിൻസിപ്പൽ, പി.റ്റി.എ, സ്റ്റാഫ് അംഗങ്ങൾ, അലുംനി അസോസിയേഷൻ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.