Hot Posts

6/recent/ticker-posts

കടുത്ത മത്സരം; മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ടൊവീനോ... ആരാകും മികച്ച നടന്‍? സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്


കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം വെള്ളിയാഴ്ച (ഇന്ന്) പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുക.  



ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ വിലയിരുത്തിയത്. 154 സിനിമകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.


മികച്ച നടൻ, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ശക്തമായ മത്സരമാണുള്ളത്. മികച്ച നടനാകാൻ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ടെവീനോ തോമസുമെല്ലാം മത്സര രംഗത്തുണ്ട്. നൻപകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബനും തമ്മിലാണ് പ്രധാന മത്സരം. മലയൻകുഞ്ഞിലൂടെ ഫഹദ് ഫാസിലും വഴക്ക്, അദൃശ്യ ജാലകങ്ങള്‍ എന്നിവയിലൂടെ ടൊവീനോയും അപ്പൻ സിനിമയിലെ പ്രകടനവുമായി അലൻസിയറും സണ്ണി വെയ്നും ഉടലിലൂടെ ഇന്ദ്രൻസും പൂക്കാലത്തിലൂടെ വിജയരാഘവനുമെല്ലാം പുരസ്കാരത്തിനായി മത്സര രംഗത്തുണ്ട്.



ജയ ജയ ജയ ജയഹേയിലെ പ്രകടനത്തിന് ദര്‍ശന രാജേന്ദ്രനും അറിയിപ്പിലൂടെ ദിവ്യപ്രഭയും റോഷാക്കില്‍ സീതയായി എത്തിയ ബിന്ദു പണിക്കരും അപ്പനിലെ അമ്മയായി എത്തിയ പൗളി വില്‍സനുമെല്ലാം മികച്ച നടിയാകാൻ മത്സരിക്കുന്നു. നൻപകല്‍ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട്, ബി 32 മുതല്‍ 44 വരെ തുടങ്ങി 44 സിനിമകളാണ് അവസാന റൗണ്ടിലെത്തിയത്.


Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ