Hot Posts

6/recent/ticker-posts

കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി



ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു പുറത്തായിരുന്നു കൊലപാതകം. കമല നെഹ്‌റു കോളജില്‍ വിദ്യാര്‍ഥിനിയായ 25കാരി നര്‍ഗീസ് ആണു കൊല്ലപ്പെട്ടത്. 



സംഭവവുമായി ബന്ധപ്പെട്ട് 28കാരനായ സുഹൃത്ത് ഇര്‍ഫാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിനു വിസമ്മതിച്ചതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.


ഇര്‍ഫാനൊപ്പമാണു നര്‍ഗീസ് അരബിന്ദോ കോളജിനു സമീപത്തുള്ള പാര്‍ക്കില്‍ എത്തിയത്. പാര്‍ക്കിനുള്ളില്‍ വച്ച് ഇരുമ്പുവടി ഉപയോഗിച്ചാണു നര്‍ഗീസിനെ സുഹൃത്ത് തലയ്ക്ക് അടിച്ചത്. 



തലയില്‍ ഗുരുതരമായ പരുക്കേറ്റതായി പൊലീസ് അറിയിച്ചു. പാര്‍ക്കിലെ ബെഞ്ചില്‍ രക്തം വാര്‍ന്ന നിലയിലാണു നര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഇര്‍ഫാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 


വിവാഹ ആവശ്യം നിരസിച്ചതാണു പെണ്‍കുട്ടിയെ കൊല്ലാന്‍ കാരണമെന്നു ഇര്‍ഫാൻ പൊലീസിനോടു പറഞ്ഞു. നര്‍ഗീസിന്റെ കുടുംബം വിവാഹത്തെ എതിത്തതോടെ നര്‍ഗീസ് ഇര്‍ഫാനോടു സംസാരിക്കാതായി.


നര്‍ഗീസിന്റെ പെരുമാറ്റം ഇര്‍ഫാനെ അസ്വസ്ഥനാക്കി. ഈ വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ നര്‍ഗീസ് മാളവ്യ നഗറില്‍ കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഇവിടെ എത്തിയപ്പോഴാണ് ഇര്‍ഫാന്‍ നര്‍ഗീസിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.  

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ