Hot Posts

6/recent/ticker-posts

തനിക്കെതിരെ കേസ് വേണമെന്ന് ചാണ്ടി ഉമ്മനോട് വിനായകൻ




അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ തനിക്കെതിരേ കേസ് എടുക്കണമെന്ന് നടന്‍ വിനായകന്‍. വിനായകനെതിരേ കേസ് എടുക്കേണ്ടതില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. ചാണ്ടി ഉമ്മന്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ കുറിപ്പ്.



ഫെയ്‌സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.





 

Reactions