Hot Posts

6/recent/ticker-posts

പഠന കൂട്ടായ്മകൾക്ക് പ്രാധാന്യമേറുന്നു: ഡാന്റീസ് കൂനാനിക്കൽ


പാലാ: വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വവികസനമാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നതെന്നും ഏതെങ്കിലും ഒരു മേഖലയിൽ മാത്രം അറിവുള്ളവർ നേതൃസ്ഥാനങ്ങളിലെത്തുമ്പോൾ സർക്കാർ സേവനങ്ങൾ പോലും ജനങ്ങൾക്കു ലഭ്യമാവാതെവരുന്നതായും കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. 
 


ടീം വർക്കിനും പഠന കൂട്ടായ്മയുടെ  പ്രവർത്തനങ്ങൾക്കും പുതിയ വിദ്യാഭ്യാസ നയത്തിൽ പ്രാധാന്യമേറുന്നതായും കൂടുതൽ മെച്ചപ്പെട്ട പാരസ്പര്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. കേവലം പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റെ വിശാലലോകത്തേക്കുള്ള പ്ലാറ്റ്ഫോമുകളാണ് സ്കൂളുകളിലെ വിവിധ ക്ലബ്ബുകളെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. 



കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ സംയുക്‌ത ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ഹാളിൽ ചേർന്ന സമ്മേളനത്തിൽ അസിസ്റ്റന്റ് മാനേജർ ഫാ.ജോൺ കൂറ്റാരപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ പി.എം വർഗ്ഗീസ്, സോജൻ ജേക്കബ്, എയ്സ് വിൻ അഗസ്റ്റ്യൻ, അന്ന ജോം, ആൻ മരിയ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാക്കുറിപ്പ് സമാഹാരത്തിന്റെ പ്രകാശനവും തദ്ദവസരത്തിൽ നടന്നു. 


Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു