തീക്കോയി വാഗമൺ റൂട്ടിൽ റോഡിലേയ്ക്ക് ചാഞ്ഞ് അപകടഭീഷണി ഉയർത്തിയ മരം പഞ്ചായത്ത് നീക്കം ചെയ്തു. ഏറെ തിരക്കുള്ള റൂട്ടിൽ എപ്പോൾ വേണമെങ്കിലും നിലം പതിയ്ക്കാവുന്ന രീതിയിലായിരുന്നു മരം നിന്നിരുന്നത്.
തീക്കോയി ചാത്തപ്പുഴയിൽ റോഡിന് സമീപത്തുള്ള റബർ തോട്ടത്തിലായിരുന്നു മരം അപകടക്കെണിയായി നിന്നിരുന്നത്. മഴക്കാലമായതോടെ മരം മറിഞ്ഞുവീഴാനുള്ള സാധ്യത ഏറെയായിരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതർ ഇത് നീക്കം ചെയ്ത് അപകടഭീഷണി ഒഴിവാക്കിയത്.