Hot Posts

6/recent/ticker-posts

മുഖം തിളങ്ങാനും ചുളിവ് നീക്കാനും ചൈനീസ് വിദ്യ; ഗ്വാ ഷായെക്കുറിച്ച് അറിയാം



സൗന്ദര്യസംരക്ഷണത്തിന് പല വഴികളുമുണ്ട്. ഇതില്‍ നാച്വറല്‍ വഴികളും കൃത്രിമ വഴികളും മെഡിക്കല്‍ വഴികളുമെല്ലാമുണ്ട്. ഇത്തരത്തിൽ ഇന്ന് ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഗ്വാഷാ. 



ചൈനീസ് വഴിയാണ് ഇത്. അഴുക്കുകള്‍ ഉരച്ച് കളയുകയെന്നതാണ് ഈ വാക്യത്തിന്റെ അര്‍ത്ഥം. സ്‌ക്രേപ് എവേ ഡേര്‍ട്ട്



ചര്‍മത്തിന്റെ പുറംപാളിയിലെ പഴയ കോശങ്ങള്‍ ഉരച്ച് കളഞ്ഞ് ചര്‍മ സുഷിരങ്ങളെ സ്വതന്ത്രമാക്കി ചര്‍മത്തിന് തിളക്കം നല്കാൻ ഇത് സഹായിക്കും.‌‌


ഉപയോ​​ഗം എങ്ങിനെ..

സാധാരണയായി ഇതിന് ഉരുണ്ട രൂപത്തിലെ കല്ലുകളോ ഹാര്‍ട്ട് ഷേപ്പിലെ കല്ലുകളോ ആണ് ഉപയോഗിയ്ക്കാറ്. ഈ കല്ല് ആദ്യം നല്ലതുപോലെ വൃത്തിയാക്കുക. മുഖവും കഴുകി വൃത്തിയാക്കണം. തുടച്ച ശേഷം ഏതെങ്കിലും നല്ല ഓയില്‍ മുഖത്ത് പുരട്ടാം. ഇത് കല്ല് പെട്ടെന്ന് എല്ലാ ഭാഗത്തേയ്ക്കും നീങ്ങാന്‍ സഹായിക്കും. 


ആവശ്യത്തിന് അനുസരിച്ച് ഓയിലോ ക്രീമോ വീണ്ടും പുരട്ടാം. ഇത് വച്ച് താഴെ നിന്നും മുകളിലേയ്ക്ക് വേണം, മസാജ് ചെയ്യാന്‍. നെറ്റിയില്‍ നടുവില്‍ നിന്നും തുടങ്ങി നെറ്റിയുടെ ഇരു വശങ്ങളിലേയ്ക്കും, അതായത് പുറത്തേയ്ക്കുള്ള ദിശയില്‍ വേണം, ഇത് ചെയ്യാന്‍. 


കഴുത്തില്‍ ഇത് കഴുത്തിലെ താഴ്ന്ന ഭാഗത്ത് നിന്നും തുടങ്ങി മുകളിലേയ്ക്ക് താടിയുടെ മുകള്‍ ഭാഗത്തിലൂടെ ചുണ്ടിന് ഇരുവശവും വരെ കൊണ്ടുവരണം. കവിളിന്റെ ഭാഗത്ത് മൂക്കിന്റെ വശത്തു നിന്നും തുടങ്ങി വശങ്ങളിലേയ്ക്ക് കൊണ്ടുവരണം. അതായത് ചെവിയുടെ ഭാഗത്തേയ്ക്ക്.



ഗുണങ്ങൾ

ഫേസ് ലിഫ്റ്റിനുള്ള നല്ലൊരു വഴിയാണ് ഈ ഉപകരണം ഉപയോഗിച്ചുള്ള മസാജ്. ചര്‍മം ഇടിഞ്ഞ് തൂങ്ങുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. തെറാപ്യൂട്ടിക് ഇഫക്റ്റ് നല്‍കുന്ന ഈ ഗ്വാ ഷാ പ്രക്രിയ മസില്‍ സ്‌ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. 


 





Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു