Hot Posts

6/recent/ticker-posts

മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയും ന്യൂനപക്ഷ വേട്ടയും: കെ.പി.സി.സി ന്യൂനപക്ഷ സെൽ



അങ്കമാലി: ഒരു പ്രത്യേക വിഭാഗത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങൾ വംശഹത്യയും ന്യൂനപക്ഷ വേട്ടയുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.പി.സി സി. മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് അങ്കമാലി നിയോജക മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണകൂടത്തിന്റെ സ്ത്രീ സുരക്ഷ സംവിധാനങ്ങളുടെ കരണത്തേറ്റ അടിയാണ് മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സഗം ചെയ്ത സംഭവം.


മാസങ്ങളായി തുടരുന്ന ഈ ഭീകരാവസ്ഥ നിയന്ത്രിക്കാൻ കഴിയാത്ത ഭരണകൂടത്തെ വച്ചു പൊറുപ്പിക്കുന്നവരാണ് യഥാർത്ഥത്തിൽ ഈ ആക്രമണങ്ങൾക്ക് മറുപടി പറയേണ്ടതെന്നും അവർ പറഞ്ഞു. നിയോജകമണ്ഡലം തലത്തിൽ കറുകുറ്റിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി പ്രകടനവും പ്രതിഷേധ നില്പ് സമരവും നടത്തി.



ഐ എൻ സി കറുകുറ്റി മണ്ഡലം പ്രസിഡൻറ് സി.പി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അസീസി മഞ്ഞളി അധ്യക്ഷത വഹിച്ചു.


കെ.പി.പോളി, ആൻറണി പാലാട്ടി, സിനിമനോജ്, ജോർജ് മുണ്ടാടൻ, ഷൈബി പാപ്പച്ചൻ, ജോസഫ് കാച്ചപ്പിള്ളി, കെ കുഞ്ഞപ്പൻ, കെ.ജെ. അല്ലി, രാജു പാറയ്ക്ക, പി.എഫ്. വിൻസെൻറ്, ജോയി തെക്കൻ, സി.വി. ഡേവീസ്, മാർട്ടിൻ പുതുശേരി, എം.ജെ.ജോജോ, കെ.പി.സനിൽ എന്നിവർ പ്രസംഗിച്ചു.












Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്