Hot Posts

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം



വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെ പറവൂർ നഗരത്തിൽ അമ്മൻകോവിൽ റോഡിലായിരുന്നു സംഭവം. ചെറായി കുറുപ്പംകടവിൽ ഗോപകുമാറിന്റെ കാറാണു കത്തി നശിച്ചത്. ഗോപകുമാർ ഉൾപ്പെടെ 4 പേർ ചെറായിയിൽ നിന്നു പറവൂരിലേക്കു പോകുകയായിരുന്നു. കാർ പൂർണമായി കത്തിനശിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 



പെന്റാ പ്ലാസ ഷോപ്പിങ് കോംപ്ലക്സിന് സമീപമെത്തിയപ്പോൾ കാറിൽ നിന്നു പുക ഉയർന്നതോടെ വാഹനം അമ്മൻകോവിൽ റോഡിലേക്കു കയറ്റി നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു തീപിടിത്തം. 



ഇതിന് സമീപത്തായി നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിലെ ബ്രേക്ക് ലൈറ്റ് ഉരുകി നശിച്ചു.അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.









 



 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്