Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം



തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ചിങ്ങം ഒന്ന് കർഷക ദിനാഘോഷം പരിപാടി സംഘടിപ്പിച്ചു. മികച്ച 10 കർഷകരെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിച്ചാണ് പരിപാടികൾ നടന്നത്.


ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകൻ സി വി തോമസ് ചങ്ങഴശ്ശേരിയിൽ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. 





കൃഷി ഓഫീസർ നീതു തോമസ്, വെറ്റിനറി സർജൻ ഡോക്ടർ ബിനോയ് ജോസഫ്, എസ് ബി ഐ മാനേജർ സുബി വിൽസൺ, ഫെഡറൽ ബാങ്ക് പ്രതിനിധി അമൽ ജോയി, സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് പയസ് ജേക്കബ്, സണ്ണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച കർഷകരായ സി വി തോമസ്,  തോമസ് പി തോമസ് , പിടി സുരേഷ് കുമാർ,  ജോൺ ദേവികുളത്ത്, സുലോചന വിജയൻ, ത്രേസ്യാമ്മ വർഗീസ്, സണ്ണി സെബാസ്റ്റ്യൻ, സന്തോഷ് എം എസ്, ജിജോ ജെറോം, ജഫീല ജെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.








 



 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്