Hot Posts

6/recent/ticker-posts

കർഷകദിനത്തിൽ മികച്ച കർഷകന് ആദരവ്



വേഴാങ്ങാനം: ചിങ്ങം1കർഷക ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന കർഷകനും, ഭരണങ്ങാനം പഞ്ചായത്ത് കർഷക അവാർഡ് ജേതാവുമായ ചെല്ലപ്പൻ കാഞ്ഞിരത്തിങ്കലിനെ വേഴാങ്ങാനം സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു. 


സ്കൂൾ ഹെഡ്മിസ്ട്രസ് റാണി പോൾ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ആശ വിൻസന്റ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന കൃഷി വിജ്ഞാന സദസ്സിൽ അദ്ദേഹം തന്റെ പഴയകാല കൃഷിയനുഭവങ്ങൾ പങ്കുവച്ചു.



കുട്ടികളുമായി സംവദിച്ച അദ്ദേഹം കൃഷിയുടെ മഹത്വത്തെക്കുറിച്ച് വിശദീകരിക്കുകയും, കുട്ടികൾ മികച്ച കർഷകരായി മാറണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.









 



 
Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് ചിത്രവധക്കൂട്?
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും