Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ നേത്രരോഗ ശസ്ത്രക്രിയ മുടങ്ങി



പാലാ: ഡോക്ടർമാരുടെ പൊതു സ്ഥലം മാറ്റത്തെ തുടർന്ന് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ നേത്ര വിഭാഗം കൺസൾട്ടൻ്റിനെ മാറ്റിയതിനാൽ നേത്ര ശസ്ത്രക്രിയ പാടേ നിലച്ചിരിക്കുകയാണ്. പകരം ആളെ നിയോഗിക്കാതെയാണ് സർക്കാർ സ്ഥലം മാറ്റം നടപ്പാക്കിയത്.


പാതി വഴിയിൽ രോഗികൾക്ക് ചികിത്സ മുടങ്ങി. ശസ്ത്രക്രിയയ്ക്ക് നിശ്ചയിക്കപ്പെട്ടിരുന്ന രോഗികൾക്ക് ഇതോടെ മറ്റു മാർഗ്ഗമില്ലാതെ ആയി. പതിനായിരങ്ങൾ കൊടുത്ത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുവാൻ കഴിവില്ലാത്തവരുടെ കാര്യം വളരെ കഷ്ടത്തിലുമായിരിക്കുകയാണ്.



അടുത്ത കാലത്ത് നേത്ര ശസ്ത്രക്രിയ വിഭാഗം നവീകരിക്കുകയും പുതിയ ഉപകരണങ്ങൾക്ക് ഓർഡർ നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ ഒ.പി.വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്.


പാലാ കൂടാതെ കോട്ടയം ജനറൽ ആശുപത്രിയിലാണ് നേത്ര ശസ്ത്രക്രിയ ഉണ്ടായിരുന്നത്. ഇവിടെ തീയേറ്റർ കെട്ടിടം പുതുക്കി പണിയുവാൻ വേണ്ടി പൊളിച്ചുമാറ്റുന്നതിനാൽ അവിടെയും ഇനി ശാസ്ത്രക്രിയകൾ മുടങ്ങുന്ന സ്ഥിതിയാണ്. 


ജില്ലയിൽ സർക്കാർ മേഖലയിൽ നേത്രരോഗികളുടെ ശാസ്ത്രക്രിയയ്ക്ക് തീയേറ്റർ സൗകര്യമുള്ള പാലാ ജനറൽ ആശുപത്രിയിൽ നേത്രശാസ്ത്രക്രിയ വിദ​ഗ്ധനെ നിയമിച്ച് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.





 



 
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി