Hot Posts

6/recent/ticker-posts

കള്ളിന് പരസ്യം നല്കിയ മുന്‍മന്ത്രിയും അതിനെ പിന്തുണച്ച മുഖ്യമന്ത്രിയും ഗുരുതരമായ അബ്കാരി ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്: പ്രസാദ് കുരുവിള


കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്‍ക്ക് അടിസ്ഥാനം മാരക ലഹരിയാണെന്നും ഈ വസ്തുതയെ അധികാരികളും പൊതുസമൂഹവും വിസ്മരിക്കുകയാണെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റുമായ പ്രസാദ് കുരുവിള. 



അപകടകരമായി പെരുകുന്ന ലഹരി വസ്തുക്കള്‍ക്കെതിരെ ആന്റി നാര്‍ക്കോട്ടിക് മിഷനും വിവിധ ലഹരിവിരുദ്ധ പ്രസ്ഥാനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച 'പൊതുമനസാക്ഷിയെ ഉണര്‍ത്തല്‍' പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള.



ഇരുപതും നാല്പതും കുത്തുകള്‍ കുത്തി മനുഷ്യ ജീവനുകളെ ഇല്ലായ്മ ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് ലഹരി ഉപയോക്താക്കള്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് സമീപ ദിവസങ്ങളില്‍ തന്നെ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന് തടയിട്ടില്ലെങ്കില്‍ കേരളം മാനസിക രോഗികളുടെ ഹബ്ബായി മാറും.



2019-ല്‍ 230 ഗ്രാം രാസലഹരി പിടിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം 7245.45 ഗ്രാം പിടിച്ചുവെന്ന എക്‌സൈസ് മന്ത്രിയുടെ പ്രതികരണം സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖല വര്‍ദ്ധിത ശക്തിയായി വളര്‍ന്നു എന്നതിന്റെ തെളിവാണ്. മദ്യം നല്കുകയും, ലൈസന്‍സ് നല്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരിന് എങ്ങനെ ലഹരിക്കെതിരെ വിമുക്തി, സജ്ജീവം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാകും എന്നും പ്രസാദ് കുരുവിള പ്രതികരിച്ചു.


 
കള്ള് പോഷകാഹാരമാണെന്ന അധികാരികളുടെ തെറ്റായ പ്രചരണം കള്ളുകുടിയെ പ്രോത്സാഹിപ്പിക്കാനുള്ളതാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് സംസ്ഥാനത്ത് ചില ഷാപ്പുകളില്‍ കുടുംബസമേതം ആളുകളെത്തിയത്. കുട്ടികളും ഷാപ്പുകളില്‍ കയറാന്‍ തുടങ്ങിയിട്ടുണ്ട്. 'എരിതീയില്‍ എണ്ണയൊഴിച്ചതിന്' സമാനമായിരുന്നു ബന്ധപ്പെട്ടവരുടെ ഈ പ്രതികരണം.



സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂര്‍ പോലും വില്ക്കാനുള്ള കള്ള് ഷാപ്പുകളില്‍ ലഭിക്കില്ലായെന്ന യഥാര്‍ത്ഥ വസ്തുത നിലനില്‍ക്കേ തട്ടിക്കൂട്ടുന്ന പോഷകാഹാരം കഴിക്കാന്‍ കള്ളിന് പരസ്യം നല്കിയ മുന്‍മന്ത്രിയും അതിനെ പിന്തുണച്ച മുഖ്യമന്ത്രിയും ഗുരുതരമായ അബ്കാരി ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത് എന്നും പ്രസാദ് ആരോപിച്ചു.
ആന്റണി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചാര്‍ളി പോള്‍, ജോസ് ഫ്രാന്‍സീസ്, ബീവി ഫാത്തിമ, കെ.ജി ബാബു, രാജു വലക്കമറ്റം, ബേബിച്ചന്‍ മുക്കൂട്ടുതറ എന്നിവര്‍ പ്രസംഗിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം