Hot Posts

6/recent/ticker-posts

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർ‍‍ഢ്യം: കെ.പി.സി.സി മൈനോറിറ്റി വിഭാഗം സ്നേഹദീപ ജ്വാല തെളിച്ചു


കൊച്ചി: കോൺഗ്രസ് മൈനോറിറ്റി വിഭാഗം എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. 



കേന്ദ്രവും മണിപ്പൂർ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാരുകൾ മണിപ്പൂരിൽ നടക്കുന്ന വംശഹത്യ നിയന്ത്രിക്കുന്നതിൽ മനുഷ്യത്വപരമായ ഒരു നടപടിയും നാളിതുവരെ സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കോൺഗ്രസ് മൈനോറിറ്റി വിഭാഗം ചൂണ്ടിക്കാട്ടി.



രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷ വിഭാഗങ്ങൾക്കും ദളിതർക്കുമെതിരെ അടിക്കടി ഉണ്ടാകുന്ന അക്രമങ്ങൾ ഭരണവർഗം മനപ്പൂർവ്വം കാണാതെ പോകുന്നത് വരും നാളുകളിൽ ഭരണാധികാരികൾ ഏറെ ദു:ഖിക്കേണ്ടിവരും.



കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സ്നേഹദീപ ജ്വാല ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ എൽദോ ചെറിയാൻ അധ്യക്ഷത വഹിച്ചു. 



അഖിലേന്ത്യ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ, ഡിസിസി ജനറൽ സെക്രട്ടറി സേവ്യാർ തായങ്കേരി, ന്യൂനപക്ഷ വിഭാഗം ജില്ല ഭാരവാഹികളായ പോൾ കെ.പോൾ, ലിജി ടൈറ്റസ്, കെ.സബീദ്, ജോർജ് നെടിയാനി, സിയാദ് കണവത്ത്, പ്രേം ജോസ്, സാം അലക്സ്, ഐഡ പിൻ ഹീറോ, കെ.വി.സിയാദ്, ഷൈബി പാപ്പച്ചൻ, ജെയ്മോൻ തോട്ടുംപുറം, ജോർജ് മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു.


 



Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്