Hot Posts

6/recent/ticker-posts

കേരള യൂത്ത് ഫ്രണ്ട് (എം) പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റായി റെനി വള്ളിക്കുന്നേലിനെ വീണ്ടും തിരഞ്ഞെടുത്തു



അയർകുന്നം: കേരള യൂത്ത് ഫ്രണ്ട് (എം) പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ടായി റെനി വള്ളിക്കുന്നേലിനെ വീണ്ടും തിരഞ്ഞെടുത്തു. മനീഷ്  പൂവത്തുങ്കൽ ആണ് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി.


വാർഡ് തലം മുതൽ സംഘടനാ തെരഞ്ഞെടുപ്പ് സിസ്റ്റമാറ്റിക്കായി നടത്തിയശേഷമാണ് പുതുപ്പള്ളിയിൽ  നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നടന്നത്. 




കേരള യൂത്ത് ഫ്രണ്ട്  (എം)പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റെനി വള്ളിക്കുന്നേൽ ഇടതുപക്ഷ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ എത്തി. 


മണർകാട് സെന്റ് മേരീസ് കോളേജ് എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ടു. 


എസ്എഫ്ഐ അയർക്കുന്നം ഏരിയ സെക്രട്ടറി, ഏരിയ പ്രസിഡൻറ്, കോട്ടയം ജില്ലാ കമ്മിറ്റി അംഗം വിദ്യാഭ്യാസത്തിന് ശേഷം ഡിവൈഎഫ്ഐ അമയന്നൂർ മേഖലാ സെക്രട്ടറി, അയർക്കുന്നം ഏരിയ പ്രസിഡൻറ്, ജില്ലാ കമ്മിറ്റി അംഗം വിപുലമായ സംഘടന ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു. 


കോട്ടയം എംപി എന്ന നിലയിൽ ജോസ് കെ മാണിയുടെ പ്രവർത്തനങ്ങൾ കേരള കോൺഗ്രസിലേക്ക് റെനിയെ ആകർഷിച്ചു. 2014ൽ  ഔദ്യോഗികമായി കേരള കോൺഗ്രസ് (എം) മെമ്പർഷിപ്പെടുത്തു പാർട്ടി പ്രവർത്തനം തുടങ്ങി. കേരള യൂത്ത് ഫ്രണ്ട് (എം) അയർകുന്നം മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.


 


പാർട്ടിയുടെ അയർകുന്നം മണ്ഡലം പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല പാർട്ടി പ്രതിസന്ധി കാലഘട്ടത്തിൽ വിശ്വസിച്ചേപ്പിച്ചത് റെനി വള്ളികുന്നലിനെ ആയിരുന്നു. പിന്നീട് പാർട്ടി മണ്ടലം വർക്കിംഗ് പ്രസിഡണ്ടിന്റെ ചുമതലയേറ്റ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അയർക്കുന്നം മണ്ഡലത്തിൽ രണ്ടായിരത്തിൽപരം പാർട്ടി മെമ്പർഷിപ്പുകൾ ചേർത്ത്. 


കടുത്തുരുത്തിയിൽ ജനിച്ച മനീഷ് പൂവത്തുങ്കൽ പഠന ശേഷം കറുകച്ചാലിൽ ജോലിയിൽ പ്രവേശിച്ചു. മനീഷ് പാർട്ടി വൈസ് ചെയർമാൻ ഡോ. എൻ ജയരാജുമായി അടുത്ത ബന്ധം പുലർത്തി. യൂത്ത് ഫ്രണ്ട് (എം)ൽ സജീവമായി. അയർകുന്നം മണ്ഡലം സെക്രട്ടറി, പുതുപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം പാർട്ടി മണ്ഡലം സെക്രട്ടറി തുടങ്ങിയ വിപുലമായ സംഘടനാ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ റെനിയുടെയും മനീഷിന്റെയും നേതൃത്വത്തിൽ ചിട്ടയായ സംഘടനാ പ്രവർത്തന ശൈലിയിലൂടെ കേരള യൂത്ത് ഫ്രണ്ട് (എം) കൂടുതൽ ഉയരങ്ങളിൽ എത്തുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
 
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ