Hot Posts

6/recent/ticker-posts

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന ജോസ് കെ.മാണി വിഭാഗത്തിൽ നിന്നും ഇനിയും ചോർച്ച ഉണ്ടാകും: അപു ജോൺ ജോസഫ്


കൂരോപ്പട: കേരള കോൺഗ്രസ്‌ പാർട്ടി ശക്തിപ്പെടേണ്ടത് കാർഷിക മേഖലയുടെയും, ജനാധിപത്യ ചേരിയുടെയും അനിവാര്യത ആണ് എന്ന് കേരള കോൺഗ്രസ്‌ ഐ റ്റി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റും, കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗവും ആയ അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. 



ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന ജോസ് കെ.മാണി വിഭാഗത്തിൽ നിന്നും ഇനിയും ചോർച്ച ഉണ്ടാകുമെന്നും അപു പറഞ്ഞു. കേരള കോൺഗ്രസ്‌ (എം) നിന്നും രാജിവെച്ച് പി.ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ കടന്ന് വന്നവർക്ക് കൂരോപ്പടയിൽ മെമ്പർഷിപ് കൊടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. 



ജോർജ് കുട്ടി മൈലാടി, എബ്രഹാം ആയിരംതൈക്കൽ, മജു പുന്നൂസ്, സാബു മഞ്ഞപ്പള്ളിൽ, ടോണി ജോർജ് എന്നി പ്രവർത്തകർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. കേരള കോൺഗ്രസ്‌ കൂരോപ്പട മണ്ഡലം പ്രസിഡന്റ്‌ മാത്യുകുട്ടി ചൂരനോലി അധ്യക്ഷത വഹിച്ചു. കേരളാ കോൺസ് കോട്ടയം ജില്ല പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രസംഗം നടത്തി. 



യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ അജിത് മുതിരമല, ജില്ലാ പഞ്ചായത്ത്‌ അംഗം ജോസ് മോൻ മുണ്ടക്കൽ, കേരളാ കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് ബേബി തുപ്പലഞ്ഞി,എ സി ബേബിച്ചൻ, ജോയ് കണിപ്പറമ്പിൽ, കെ.എസ്.ചെറിയാൻ,


ലാൽസി പെരുംതോട്ടം, സേവ്യയർ കുന്നത്തേട്ടു, കുര്യൻ പി കുര്യൻ, ജേസി തറയിൽ, ടോംസി മരുത്തൂർ, ജോയ്‌സി കുന്നത്തേട്ടു, മനീഷ് മാധവൻ, ചന്ദ്രശേഖരൻ പി കെ, ടോമി തെക്കേൽ, ജോസഫ് ചെന്നാട്ട്, ബെന്നി കോട്ടെപ്പള്ളിൽ, ഫിലിപ്പ് ഐക്കര തുടങ്ങിയവർ സംസാരിച്ചു.

 


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം