Hot Posts

6/recent/ticker-posts

കുടുംബശ്രീ സംരംഭങ്ങൾക്ക് കൈത്താങ്ങായി കോട്ടയം ജില്ലാ പഞ്ചായത്ത്



ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം ഡിവിഷനിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സംരംഭങ്ങൾക്ക് സഹായധനം വിതരണം ചെയ്തു. ഭരണങ്ങാനം, കടനാട്, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലായി ഒന്നാം ഘട്ടത്തിൽ നാല് ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ ആറ് ലക്ഷം രൂപയുമാണ് നൽകുന്നത്. 



പലഹാര നിർമ്മാണം, ടൈലറിംഗ് യൂണിറ്റ്, ജനകീയ ഹോട്ടൽ, അച്ചാർ, കറിപ്പൊടി നിർമ്മാണം, തേനീച്ച വളർത്തൽ, പച്ചക്കറി, പലചരക്ക് കടകൾ, ലൈറ്റ് ആൻഡ് സൗണ്ട്, കെട്ടിട നിർമ്മാണ സാമഗ്രികൾ വാടകയ്ക്ക് നൽകൽ എന്നിങ്ങനെ ഇരുപത്തിയഞ്ച് സംരംഭങ്ങൾക്കാണ് ഫണ്ട് നൽകിയത്. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സഹായ ധന വിതരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. 


ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റാണി ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി പഞ്ചായത്ത് പ്രസിഡണ്ടുമാരായ സാജോ പൂവത്താനി ,ജിജി തമ്പി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ചെറുവള്ളി ,ലിസമ്മ ബോസ്, ഷിബു പൂവേലിൽ, ബിജു പി .കെ, ജോസ് ചെമ്പകശ്ശേരി, സെബാസ്റ്റ്യൻ കട്ടക്കൽ, ഷീല ബാബു ,സി.ഡി.എസ്. ചെയർപേഴ്സൺ മാരായ സിന്ധു പ്രദീപ്, പുഷ്പാ റെജി, ബിന്ദു ശശികുമാർ ,ശ്രീലത ഹരിദാസ് , പാർവതി പരമേശ്വരൻ , പ്രകാശ് ബി നായർ തുടങ്ങിയവർ പ്രസംഗിച്ചു.


കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് ദിവാകർ പദ്ധതി വിശദീകരണം നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടുമാരായ സാജോ പൂവത്താനി ജിജി തമ്പി എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.



 


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്