Hot Posts

6/recent/ticker-posts

ഷിബു തെക്കേമറ്റത്തിനെ മാതൃവിദ്യാലയം ആദരിച്ചു


കൊഴുവനാൽ: കൊഴുവനാൽ ഗവ.എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തകൻ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു. സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ആദരവ് നല്കിയത്.


സ്കൂൾ ഹാളിൽ പി റ്റി എ പ്രസിഡന്റ് ജോബി മാനുവൽ ചൊള്ളമ്പഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ആദരിക്കലും നടത്തി. 



സ്കൂൾ ഹെഡ്മിസ്ട്രസ്സ് യമുനാദേവി ആർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്മിതാ വിനോദ്, മെമ്പർ പി സി ജോസഫ്, ബി ആർ സി ചെയർമാൻ ഡോക്ടർ റ്റെന്നി വർഗീസ്, ട്രെയിനർ പ്രമോദ് കെ.വി, അദ്ധ്യാപകരായ സജിത കിരൺ, ബീന, ലക്ഷ്മിപ്രിയ, ആര്യ, ആശ, കൊഴുവനാൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ പി ജി ജഗന്നിവാസ്, ഡൈനോ ജയിംസ് എന്നിവർ ആശംസകൾ അർപ്പിച്ചും അനുമോദിച്ചും സംസാരിച്ചു.


സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും പതാകനിർമ്മാണം, ക്വിസ്സ് മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും നടന്നു. കുട്ടികൾക്ക് കൊഴുവനാൽ ലയൺസ് ക്ലബ്ബ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.







 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍