നാക്ക് 'എ' ഗ്രേഡ് നേടിയ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നാക്ക് വിക്ടറി ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. പാലാ രൂപതാ മോൻസിങ്ങോർ റെവ. ഡോ. ജോസഫ് തടത്തിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിലൂടെയാണ് കോളേജ് ഈ നേട്ടം കൈവരിച്ചത്. 27 വർഷമായി പ്രവർത്തിക്കുന്ന മാർ ആഗസ്തീനോസ് കോളേജ് ഇതിനോടകം 102 യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കോളേജിൻറെ ഈ ഉന്നത നേട്ടം പാലാ രൂപതക്കാകെ അഭിമാനമാണെന്നു വിക്ടറി ഡേ ഉദ്‌ഘാടനം ചെയ്‌ത മോൻസിങ്ങോർ റെവ. ഡോ. ജോസഫ് തടത്തിൽ പറഞ്ഞു.
മുൻ മാനേജർ മാരായ റെവ. ഫാ. അഗസ്റ്റിൻ പെരുമറ്റം, റെവ ഡോ ജോർജ് ഞാറക്കുന്നേൽ, മുൻ പ്രിൻസിപ്പൽ മാരായ പ്രൊഫ. മാത്യു റ്റി മാതേയ്ക്കൽ, ഡോ ജോസഫ് വി. ജെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മാനേജർ റെവ ഡോ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ട്, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, ഐ ക്യു. എ. സി. കോ ഓർഡിനേറ്റർ കിഷോർ, നാക്ക് കോ ഓർഡിനേറ്റർ ജിബി ജോൺ മാത്യൂ എന്നിവർ പ്രസംഗിച്ചു.