Hot Posts

6/recent/ticker-posts

രാജ്യത്തോടുള്ള കടമകൾ വിസ്മരിക്കരുത്: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ


കൊച്ചിടപ്പാടി: ഭരണഘടനയിലെ അവകാശങ്ങൾക്കായി വാദിക്കുന്നവർ അതേ ഭരണഘടനയിലെ രാജ്യത്തോടുള്ള കടമകൾ വിസ്മരിക്കുകയാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. കടമകൾ പാലിക്കാൻ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. 



ഹർ ഘർ തിരംഗ പദ്ധതിയുടെ ഭാഗമായി കൊച്ചിടപ്പാടിയിലെ വീടിനു മുന്നിൽ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സ്വാതന്ത്ര്യദിനാഘോഷപരിപാടി ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടമകൾ വിസ്മരിച്ചുകൊണ്ട് അവകാശങ്ങളെപ്പറ്റി സംസാരിക്കുന്നത് അനീതിയാണ്. 



സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ടു കഴിഞ്ഞിട്ടും സമത്വം നടപ്പാക്കാനായിട്ടില്ല. അതിനു കാരണം ഭരണകർത്താക്കളുടെ പിടിപ്പുകേടാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് ആധിപത്യമായിരുന്നുവെങ്കിൽ ഇപ്പോഴത് കോർപ്പറേറ്റ് ആധിപത്യമായി മാറിക്കഴിഞ്ഞുവെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി. 



മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. ലിയ മരിയ, ഇവാന എൽസ, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക, അക്സ ട്രീസ, ദിയ ആൻ തുടങ്ങിയവർ പങ്കെടുത്തു.


 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും