Hot Posts

6/recent/ticker-posts

പുതുതലമുറ സ്വാതന്ത്ര്യത്തിൻ്റെ മഹത്വം ഉൾക്കൊള്ളണം: മാണി സി കാപ്പൻ


പാലാ: സ്വാതന്ത്ര്യത്തിൻ്റെ മഹത്വം ഉൾക്കൊള്ളാൻ പുതുതലമുറ തയ്യാറാകണമെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 



ഇന്നത്തെ തലമുറയ്ക്കു സ്വാതന്ത്ര്യത്തിൻ്റെ വില മനസിലാക്കാൻ സാധിക്കുന്നുണ്ടോയെന്ന് സംശയമാണ്. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മഹാന്മാരെ വിസ്മരിക്കരുതെന്നും മാണി സി കാപ്പൻ പറഞ്ഞു. 



രാജ്യാഭിമാനികളായി യുവജനങ്ങൾ വളരണമെന്നും തങ്ങളുടെ കർമ്മശേഷി രാജ്യപുരോഗതിക്കായി വിയോഗിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തി. 



നഗരസഭാ കൗൺസിലർ ബിനു പുളിയ്ക്കക്കണ്ടം, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേഷ് ബി, തങ്കച്ചൻ മുളകുന്നം, 


 
എം പി കൃഷ്ണൻനായർ, അഡ്വ സിബി മാത്യു തകിടിയേൽ, അക്സ ട്രീസ എന്നിവർ പ്രസംഗിച്ചു. മാണി സി കാപ്പൻ്റെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു