Hot Posts

6/recent/ticker-posts

തൊഴിലുറപ്പ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ പഞ്ചായത്ത് മെമ്പർക്കെതിരെ നടപടി സ്വീകരിക്കണം: സജി മഞ്ഞക്കടമ്പിൽ



കോട്ടയം: പാമ്പാടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ പഞ്ചായത്ത് മെമ്പർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.


തോലുങ്കര കിഴക്കേതിൽ ശാന്തമ്മ ഭാസ്കരൻ എന്ന പട്ടികജാതിക്കാരി സ്ത്രിയെ പാമ്പാടി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മെമ്പർ സുനിതാ ദീപു  ഇന്ന് പാമ്പാടിയിൽ നടക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജയിക്ക് സി.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ നിങ്ങളുടെ തൊഴിൽ നിഷേധിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവം ജനാധിപത്യവിരുദ്ധമാണെന്ന് യുഡിഎഫ് കോട്ടയം സജി പറഞ്ഞു.




തൊഴിലുറപ്പ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ പഞ്ചായത്ത് മെമ്പർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും സജി പറഞ്ഞു. 


പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഭീഷണി കൊണ്ട് അട്ടിമറിക്കുള്ള നീക്കത്തെ ശക്തമായി നേരിടുംമെന്നും, വോട്ടർമാർക്ക് ഭയരഹിതമായി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുവാനുമുള്ള സാഹചര്യം ഒരുക്കാൻ ഇലക്ഷൻ കമ്മീഷനും പോലീസും തയ്യാറാകണമെന്നും സജി ആവശ്യപ്പെട്ടു.







 



 
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ