Hot Posts

6/recent/ticker-posts

ഭരണസ്വാധീനം ഉപയോഗിച്ച് രാമപുരം സഹകരണ ബാങ്ക് ഭരണം പിടിക്കാൻ എൽഡിഎഫ് നീക്കം നടത്തുന്നതായി യുഡിഎഫ്



ലാഭകരമായി പ്രവർത്തിക്കുന്ന രാമപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണം പിടിക്കാൻ സി.പി.എം ഭരണത്തിന്റെ പിൻബലത്തിൽ ജോസ് കെ മാണി വിഭാഗം ശ്രമങ്ങൾ നടത്തി വരികയാണെന്ന് എ.ഐ.സി.സി മെമ്പർ ജോസഫ് വാഴയ്ക്കൻ ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ അന്ന് യുഡിഎഫിൽ ആയിരുന്ന ഇപ്പോൾ എൽഡിഎഫ് പാനൽ നയിക്കുന്ന ബൈജു ജോണിന്റെ നേതൃ ത്വത്തിൽ സിപിഎമ്മിനെ കൂട്ടുപിടിച്ച് രാമപുരം ബാങ്കിൽ അഡ്മിനിസ്ട്രേറ്റ് ഭരണം ഏർപ്പെടുത്തി നിയമ വിരുദ്ധമായി വോട്ടുകൾ ചേർക്കുകയും ചെയ്തിട്ടുള്ളതായും യുഡിഎഫ് ആരോപിച്ചു.


അന്ന് അനധികൃതമായി ചേർത്ത വോട്ടുകൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ 276 വോട്ടുകൾ കോടതി തടഞ്ഞിട്ടുണ്ട്. 103 യുഡിഎഫ്  വോട്ടുകൾ തളളിക്കളഞ്ഞത് ഇന്ന് കോടതിയുടെ മുമ്പിൽ വരികയാണെന്നും നേതാക്കൾ വ്യക്തമാക്കി.




നിലവിൽ ബാങ്ക് ഭരണസമിതിയിലെ അംഗമായിരിക്കുന്ന ഇത്തവണയും യുഡിഎഫ്  പാനലിലെ സ്ഥാനാർത്ഥിയുമായ മത്തച്ചൻ പുതിയിടത്തുചാലിന്റെ നോമിനേഷൻ ഭരണ സ്വാധീനത്തിന്റെ മറവിൽ തളളിക്കളയുകയും യുഡിഎഫ് പാനലിലെ വനിത സ്ഥാനാർത്ഥിയായിരുന്ന ബീന വിജയൻ ഉപജീവനത്തിനായി ബാങ്ക് കെട്ടിടത്തിന്റെ സ്റ്റെപ്പിന്റെ അടിയിൽ തയ്യൽ ജോലി നടത്തുന്നതിന്റെ പേരിൽ ബാങ്കുമായി സാമ്പത്തിക ഇടപാട് ഉണ്ട് എന്ന് ആരോപിച്ചുകൊണ്ടുമാണ് നോമിനേഷൻ തളളിക്ക ളഞ്ഞത്. ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നടത്തുന്ന ഗൂഢ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ കരുതിയിരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


ബാങ്കിന്റെ ബൈലോയും സർക്കാരിന്റെ ഉത്തരവും അനുസരിച്ച് ഇലക്ഷൻ പ്രഖ്യാപിക്കുന്ന സമയത്ത് നിക്ഷേപ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് ബാങ്കിൽ നിക്ഷേപം ഉണ്ടായിരിക്കണം എന്നതാണ് നിയമം.


എന്നാൽ നിക്ഷേപ മണ്ഡലത്തിൽ മത്സരിക്കുന്ന ബൈജു ജോൺ ബാങ്ക് ഇലക്ഷണൻ പ്രഖ്യാപിച്ച ശേഷം നോമിനേഷന് രണ്ടു ദിവസം മുമ്പ് 17/08/2023 ൽ ആണ് ഡിപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ഇത് നിയമവി രുദ്ധമാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടിയിട്ടും നോമിനേഷൻ സ്വീകരിക്കുകയും ചെയ്തു. എൽ.ഡി.എഫ്  ഭരണത്തിന്റെ പിൻബലത്തിൽ രാമപുരം ബാങ്ക് ഭരണം പിടിച്ചെടുക്കാൻ സി.പി.എം സംഘടന നേതാവായ ജയൻ എന്ന ജീവനക്കാരനെ റിട്ടേണിങ്ങ് ഓഫീസറായി നിയമിച്ചത് രാഷ്ട്രീയ ഗൂഢനീക്കമാണെന്നും നേതാക്കൾ ആരോപിച്ചു.


സി.പി.എമ്മിന്റെയും ജോസ് കെ മാണി വിഭാഗത്തിന്റെയും സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പാനലിന് എൽ.ഡി.എഫ് എന്ന് പേരിടാത്തിന്റെ കാരണം സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെയുളള ജനരോഷം ഭയപ്പെട്ടാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.


 


ഭരണത്തിന്റെ മറവിൽ ഉദ്യോഗസ്ഥരെയും ഗുണ്ടകളെയും ഉപയോഗിച്ച് രാമപുരം ബാങ്ക് പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമം രാമപുരത്തെ സഹകാരികൾ പരാജയപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു. അഡ്വ. ബിജു പുന്നത്താനം, മോളി പീ റ്റർ, സി റ്റി രാജൻ, വി എ ജോസ്, തോമസ് ഉഴുന്നാലിൽ, മത്തച്ചൻ പി ജെ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


 
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി