Hot Posts

6/recent/ticker-posts

അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയുടെ നില ​ഗുരുതരം

ജോമോൻ


കോട്ടയം: പാലാ രാമപുരത്ത് പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്റെ ഇളയമകളായ അനാമിക(ഏഴ്)യുടെ ആരോഗ്യനിലയാണ് അതീവഗുരുതരമായി തുടരുന്നത്. 


അനാമിക ഉള്‍പ്പെടെ പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.



ഞായറാഴ്ച അര്‍ധരാത്രി 12.30-ഓടെയാണ് രാമപുരം ചേറ്റുകളും സ്വദേശിയായ ജോമോന്‍ മൂന്ന് പെണ്‍മക്കളുടെയും കഴുത്തറത്തശേഷം ജീവനൊടുക്കിയത്. 13 വയസ്സുകാരി അനന്യ, പത്തുവയസ്സുകാരി അമേയ, ഏഴുവയസ്സുകാരി അനാമിക എന്നിവരാണ് പിതാവിന്റെ ക്രൂരതയ്ക്കിരയായത്. മൂന്നുപെണ്‍മക്കളുടെയും കഴുത്തറത്തശേഷം ജോമോന്‍ തൂങ്ങിമരിക്കുകയായിരുന്നു. 




ജോമോന്റെ ഭാര്യ ഒന്നരവര്‍ഷം മുന്‍പാണ് ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് പോയത്. ഇതിനുശേഷം ജോമോനും മൂന്നുമക്കളും മാത്രമായിരുന്നു വീട്ടില്‍ താമസം. 



ഇവരുടെ വീടിന് സമീപത്തായി ജോമോന്റെ അമ്മയും സഹോദരങ്ങളും താമസിക്കുന്നുണ്ട്. കഴിഞ്ഞദിവസം അര്‍ധരാത്രി പെണ്‍കുട്ടികളുടെ നിലവിളി കേട്ടതോടെയാണ് സമീപവാസികള്‍ സംഭവമറിയുന്നത്. 

 

സമീപവാസികളും അയല്‍ക്കാരും വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടികളെ പരിക്കേറ്റനിലയില്‍ കണ്ടത്. പിന്നാലെ ജോമോനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്